നെവാഡയില്‍ ഭീതി പടര്‍ത്തി കൊറോണ വൈറസ് അതിവേഗം പടരുന്നു. ഇവിടെ ഓരോ മിനുട്ടിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ഓരോ രണ്ട് മണിക്കൂറിലും രോഗം സ്ഥിരീകരിച്ച ഒരാള്‍ വീതം മരണപ്പെടുകയും ചെയ്യുന്നുണ്ടെന്ന് സ്‌റ്റേററ് ആരോഗ്യ വിഭാഗം അറിയിച്ചു.

മാര്‍ച്ചില്‍ കൊറോണ വ്യാപനം ആരംഭിച്ചതു മുതല്‍ ഇതുവരെ നെവാഡയില്‍ 142,239 പൊസിറ്റീവ് കേസുകളാണുള്ളത്. ഇതില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സെപ്റ്റംബര്‍ മുതലാണ്. നെവാഡ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നവംബര്‍ മാസത്തില്‍ നാലിലൊന്ന് ശതമാനവും കഴിഞ്ഞ ഏഴ് ദിവസങ്ങള്‍ക്കിടെ പത്ത് ശതമാനവും വര്‍ദ്ധനവുണ്ടായി.

കൊറോണ വൈറസ് തങ്ങളുടെ സമൂഹത്തില്‍ അതിവേഗം പടര്‍ന്നു പിടിക്കുകയാണെന്നും ദിവസം കഴിയുംതോറും പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നും ആരോഗ്യ വിഭാഗം ഓഫീസര്‍ കെവിന്‍ ഡിക്ക് പറഞ്ഞു. സ്റ്റേറ്റിലെ കൂടുതല്‍ പൊസിറ്റിവ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ലാസ് വെഗാസിലെ ക്ലാര്‍ക്ക് കൗണ്ടിയിലാണ്. 2071 പേരാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടത്.

വാഷോ കൗണ്ടിയിലെ റിനോസ്പാര്‍ക്‌സ് പ്രദേശത്ത് അടുത്തിടെ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാഷോ കൗണ്ടിയില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നാലിരട്ടി ആളുകളാണ് ഇത്തവണ കോവിഡ് പോസിറ്റാവായിരിക്കുന്നത്. 22726 ആണ് ഇവിടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം. ഒക്‌ടോബര്‍ 25 മുതല്‍ 30 വരെ 59 മരണങ്ങള്‍ വാഷോ കൗണ്ടിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here