കൊറോണക്കാലത്ത് വിവാഹത്തിന് കരുതിവെച്ച പണം താങ്ക്‌സ്ഗിവിംഗില്‍ വിശക്കുന്നവര്‍ക്ക് സമ്മാനിച്ച് ചിക്കാഗോ ദമ്പതികള്‍. 34 കാരനായ ബില്ലി ലൂയിസും 33 കാരിയായ എമിലി ബഗുമാണ് തങ്ങളുടെ വിവാഹം ലളിതമായി നടത്തി ആര്‍ഭാടങ്ങള്‍ക്കായി കരുതിവെച്ച തുക താങ്ക്‌സ്ഗിവിംഗ് ആഷോഷങ്ങള്‍ക്കായി അര്‍ഹതപ്പെട്ടവര്‍ക്ക് സമ്മാനിച്ച് മാതൃകയായത്.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ സമയത്ത് തങ്ങളുടെ സന്തോഷം മാറ്റിവെച്ച് മറ്റുള്ളവര്‍ക്ക് നന്മ ചെയ്ത് മാതൃകയാവുകയാണ് ബില്ലിയും എമിലിയും. വിവാഹാവശ്യത്തിനായി കരുതിവെച്ച് അയ്യായിരം ഡോളറാണ് ഇരുവരും ചേര്‍ന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് സമ്മാനിച്ചത്. ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, മറ്റ് മാനസികരോഗങ്ങള്‍ എന്നിവയുള്ളവരെ സഹായിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ത്രെഷോള്‍ഡുകളിലൊന്നിലാണ് ഇരുവരും പണം നല്‍കിയത്.

2017 ല്‍ ഒരു ഓണ്‍ലൈന്‍ ആപ്പിലൂടെയാണ് ബില്ലിയും എമിലിയും പരിചയപ്പെടുന്നത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നായി 150 അതിഥികളെ ക്ഷണിച്ച് ആര്‍ഭാടമായി വിവാഹം നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാല്‍ ആ സമയത്താണ് കോവിഡ് പകര്‍ച്ച വ്യാധി എത്തിയത്. പിന്നീട്‌ തങ്ങളുടെ വിവാഹത്തിന് കരുതിവെച്ച പണം എന്തെങ്കിലും നല്ല കാര്യത്തിന് ഉപയോഗിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ആഘോഷങ്ങള്‍ക്കായി കരുതിവെച്ച അയ്യായിരം ഡോളര്‍ ചാരിറ്റി സംഘടനയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. സംഘടനയുടെ ഇരുന്നൂറോളം വരുന്ന അന്തേവാസികള്‍ക്ക് താങ്ക്‌സ്ഗിവിംഗ് ആഘോഷിക്കാനായി ഭക്ഷണം ഒരുക്കി നല്‍കുകയാണ് ഇവര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here