സിറിയന്‍ ടെററിസ്റ്റുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ മുന്‍ യുഎസ് സൈനിക അറസ്റ്റില്‍. സിറിയ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അല്‍ നുസ്ര ഫ്രണ്ടിന് സാമ്പത്തിക സഹായം നല്‍കിയ മുന്‍ യുഎസ് സൈനിക ഹോപ്‌കോംഗിലെ മരിയ ബെല്‍(53) നെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രാഥമിക കോടതിയില്‍ ഹാജരാകാനിരിക്കുകയായിരുന്നു മരിയ.

മരിയയ്ക്ക് വേണ്ടി ഹാജരാകാന്‍ ഏതെങ്കിലും അറ്റോര്‍ണി ഉണ്ടോ എന്നത് വ്യക്തമല്ല. വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ നുസ്ര ഫ്രണ്ടിന് സാമ്പത്തിക സഹായം ന്ല്‍കി എന്ന കുറ്റമാണ് മരിയയ്ക്ക് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് അല്‍ നുസ്ര ഫ്രണ്ട്.

2017 ഫെബ്രുവരി മുതല്‍ തീവ്രവാദ ഗ്രൂപ്പുമായി ആശയവിനിമയം നടത്താനും ഉപദേശങ്ങള്‍ നല്‍കാനും ബെല്‍ എന്‍ക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. യുഎസ് ആര്‍മിയിലും ആര്‍മി നാഷണല്‍ ഗാര്‍ഡിലും സജീവമായിരുന്ന ബെല്‍ തന്റെ അറിവുപയോഗിച്ച് സംഘടനയ്ക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍, ആയുധങ്ങള്‍ വാങ്ങല്‍, സൈനിക പരിജ്ഞാനം എന്നിവ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

കുറ്റം തെളിയിക്കപ്പെട്ടാല്‍ ബെല്ലിന് പരമാവധി പത്ത് വര്‍ഷം തടവും 250,000 ഡോളര്‍ പിഴയുമാണ് ശിക്ഷ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here