നിയുക്ത പ്രസിഡന്റ് ജോ ബൈഡനൊപ്പം ജോലി ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍. തന്റെ വൈസ് പ്രസിഡന്റ് ആകാന്‍ ക്ഷണിച്ചിരുന്നുവെങ്കില്‍ താന്‍ തീര്‍ച്ചയായും ആ ക്ഷണം സ്വീകരിക്കുമായിരുന്നുവെന്ന് മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്മര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ഒരു വനിതയാണ് എന്ന വിവരം പുറത്തു വന്നപ്പോള്‍ മുതല്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട പേരാണ് ഗ്രെച്ചന്‍ വിറ്റ്മറിന്റേത്.

അതേസമയം ജോ ബൈഡന്‍ തന്നെ തിരഞ്ഞെടുക്കാത്തതില്‍ തനിക്ക് പ്രയാസമില്ലെന്നും ഗ്രെച്ചന്‍ വിറ്റ്മര്‍ പ്രതികരിച്ചു. വൈസ് പ്രസിഡന്റായി കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് തികച്ചും ആത്മാര്‍ത്ഥമായിത്തന്നെയാണ് വിറ്റ്മര്‍ മറുപടി നല്‍കിയത്. ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് വിറ്റ്മര്‍ പ്രതികരിച്ചു. ‘ഈ ഫലത്തില്‍ എല്ലാവരും സന്തുഷ്ടരാണെന്ന് ഞാന്‍ കരുതുന്നു. കമല ഹാരിസിനെയും ജോ ബൈഡനെയും പിന്തുണയ്ക്കുന്നതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്. ബില്‍ഡ് അമേരിക്ക ബാക്ക് ബെറ്റര്‍ മികച്ച ടീമായിരിക്കും അവര്‍, വിറ്റ്മര്‍ പറഞ്ഞു.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here