ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ബ്രക്‌സിറ്റ് വ്യാപാര കരാറിന് ധാരണയായി. ജനുവരി ഒന്നിന് ശേഷമുള്ള വ്യാപാര ഇടപാടുകള്‍ക്കായി കരാര്‍ ഉണ്ടാക്കുന്നതിനാണ് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും സമ്മതിച്ചത്. കരാറിന് ബ്രിട്ടന്റേയും യൂറോപ്യന്‍ യൂണിയന്റേയും അംഗീകാരം ലഭിക്കണം.

ബ്രിട്ടനെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യമായ കരാറിനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. കരാര്‍ വഴി ബ്രിട്ടന്റെ ഭാവിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

്ജനുവരിയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിനു ശേഷം ഡിസംബര്‍ 31 വരെ വ്യാപാര ബന്ധം സാധാരണ നിലയില്‍തുടരുന്നതിന് ഉപാധി വച്ചിരുന്നു. ഇതിനു ശേഷം വ്യാപാര കരാര്‍ പുതുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇരുകൂട്ടരുടെ ഭാഗത്തുനിന്നും നടന്നിരുന്നു. കരാര്‍ നടപ്പിലായില്ലെങ്കില്‍ പരസ്പരം ചുങ്കമേര്‍പ്പെടുത്തുന്ന അവസ്ഥയിലേക്ക് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും കടക്കേണ്ടി വരുമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here