കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ അതിഭീകരമായ വര്‍ധനവുമായി അമേരിക്ക. ലോകത്ത് കോവിഡ് ബാധിതരുടേയും കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ടവരുടേയും കണക്കില്‍ അമേരിക്കയാണ് ഒന്നാമത്. വേള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം കടന്നു. 3,46,442 പരാണ് ഇതുവരെ മരണമടഞ്ഞത്. 1.18 കോടിയാളുകളാണ് ഇതുവരെ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചത്.

ജനിതക മാറ്റം വന്ന പുതിയ കോവിഡ് വകഭേദം അമേരിക്കയിലും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത്. 1,02,45,326 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 1,48,475 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് ബ്രസീലാണ്. ഇവിടെ എഴുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,92,716 പേര്‍ മരിച്ചു.

അഞ്ചര ലക്ഷത്തിലധികം പുതിയ കോവിഡ് പോസിറ്റീവ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ രോഗ ബാധിതരുടെ എണ്ണം എട്ട് കോടി ഇരുപത്തിരണ്ട് ലക്ഷം പിന്നിട്ടു. 17,95,044 പേരാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. അഞ്ച് കോടി എണ്‍പത്തി മൂന്ന് ലക്ഷത്തോളമാളുകള്‍ രോഗമുക്തി നേടി.

 

LEAVE A REPLY

Please enter your comment!
Please enter your name here