ഓക്‌സ്ഫഡ് ആസ്ട്രാസെനക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍. ഇതോടെ ഓക്‌സ്ഫഡ് വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി. ഓക്‌സ്ഫഡ് വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം വാക്‌സിന് അനുമതി നല്‍കിയത്.

വാക്‌സിന്റെ 100 മില്യണ്‍ ഡോസുകള്‍ക്കാണ് ബ്രിട്ടന്‍ ഓര്‍ഡര്‍ നല്‍കിയത്. നിലവില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപിച്ചതോടെ ബ്രിട്ടനില്‍ പ്രതിദിന രോഗികളുടെ എണ്ണം 50,000 കടന്നിരിക്കുകയാണ്. ജനിതക മാറ്റം സംഭവിച്ച വൈറസിനെക്കുറിച്ച് വിശദമായി പഠിച്ചുവരികയാണെന്ന് ആസ്ട്രാസെനക അറിയിച്ചു. തങ്ങളുടെ വാക്‌സിന്‍ പുതിയ വൈറസിനെയും ഫലപ്രദമായി ചെറുക്കുമെന്നാണ് ആസ്ട്രാസെനകയുടെ വിലയിരുത്തല്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here