കൊറോണ സമൂഹ വ്യാപനം ശക്തമാകുന്ന അമേരിക്കയില്‍ വാക്‌സിനേഷന്റെ വേഗത പോരെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്ത് ദിനംപ്രതി കോവിഡ് സ്ഥിരീകരിച്ച് മരിക്കുന്നവരുടെ എണ്ണം 3000 മുതല്‍ 4000 വരെ എന്ന അവസ്ഥയിലാണ്. രാജ്യത്തെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിനടുത്തായി. ഈ അവസ്ഥയില്‍ വാക്‌സിനിനേഷന് വേഗത പോരെന്നാണ് ബൈഡന്റെ അഭിപ്രായം. രാജ്യത്തെ കൊറോണ ബാധയുടെ നിരക്ക് 34 ശതമാനമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ റിപ്പോര്‍ട്ട്.

അതേസമയം രാജ്യത്ത് കൊറോണ പ്രതിരോധത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരേയും ആരോഗ്യരംഗത്തെ ഗവേഷകരേയും ബൈഡന്‍ അഭിനന്ദിച്ചു. രാജ്യത്ത് വാക്‌സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് മുന്‍ഗണനാ ക്രമത്തിലാണെന്നും അമേരിക്കയില്‍ ഒരു മാസത്തിനുള്ളില്‍ ആരോഗ്യ രക്ഷാ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ബൈഡന്‍ പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here