ന്യൂഡൽഹി : രാഹുൽ ഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഡൽഹി ഘടകം പ്രമേയം പാസാക്കി. രാഹുൽ ഗാന്ധി അടിയന്തരമായി ചുമതല എറ്റെടുക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.രാജ്യം കടന്നു പോകുന്ന അത്യന്തം അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെപ്പോലെ ശക്തനും ഊർജസ്വലനുമായ ഒരു നേതാവിനെയാണ് കോൺഗ്രസിന് ആവശ്യമെന്ന് കോൺഗ്രസ് ഡൽഹി ഘടകം അദ്ധ്യക്ഷൻ അനിൽകുമാർ പറഞ്ഞു.
കർഷക സമരങ്ങളിലെ അക്രമം തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രാജിവയ്ക്കണമെന്ന പ്രമേയങ്ങളും പാർട്ടി അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here