ഹൂസ്റ്റണ്‍: ഫെബ്രുവരി ഒന്ന് തിങ്കളാഴ്ച മുതല്‍ ഹൂസ്റ്റണിലെ രണ്ട് മുന്‍സിഫല്‍ കോര്‍ട്ട് ലൊക്കേഷനുകളില്‍ യു.എസ്. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിപ്പ്. രാജ്യാന്തര യാത്രക്ക് തയാറെടുക്കുന്നവര്‍ക്ക് യു.എസ് പാസ്‌പോര്‍ട്ട് എത്രയും വേഗം ലഭിക്കുന്നതിനാണ് സെന്‍ട്രല്‍ ഹൂസ്റ്റണിലും വെസ്റ്റ് ഹൂസ്റ്റണിലും രണ്ട് ഓഫിസുകള്‍ തുറക്കുന്നതെന്ന് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ അപേക്ഷകള്‍ സ്വീകരിക്കും. വൈകിട്ട് 5 മുതല്‍ 10 വരെയാണ് സമയം. മുന്‍കൂട്ടിയുള്ള റെജിസ്‌ട്രേഷന്‍ ലഭിച്ചവര്‍ക്കാണ് ഓഫിസുകളില്‍ പ്രവേശനം അനുവദിക്കുക. അപേക്ഷ ലഭിക്കുന്നതിന് www.travel.state.gov സന്ദര്‍ശിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

16 വയസിനു മുകളിലുള്ളവര്‍ക്ക് യു.എസ് പാസ്‌പോര്‍ട്ടിന് 110 ഡോളറാണ് അടക്കേണ്ടത്. മൂന്ന് ആഴ്ചക്കുള്ളില്‍ ലഭിക്കേണ്ടവര്‍ 60 ഡോളര്‍ കൂടി അടക്കേണ്ടി വരും. 15 വയസിന് താഴെയുള്ളവര്‍ക്കുള്ള പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് 80 ഡോളറാണ്. അപേക്ഷയുടെ സ്റ്റാറ്റസ് അറിയേണ്ടവര്‍ 1877 487 2778 നമ്പറില്‍ വിളിച്ചാല്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here