അജു വാരിക്കാട്, ഫോമാ ന്യൂസ് ടീം

അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര  സംഘടനയായ ഫോമാ ക്രിയാത്മകമായ സാമൂഹിക മാറ്റം സൃഷ്ടിക്കുന്നതിന് ഫോമാ ഹെൽപിംഗ് ഹാൻഡ്സ് എന്ന  പദ്ധതിക്ക് രൂപം നൽകി. സാബു ലൂക്കോസ് (ന്യൂയോർക്ക്) ചെയർമാനായി നേതൃത്വം നൽകുന്ന ഹെൽപിംഗ് ഹാൻഡ്സിൽ ഡിട്രോയിറ്റ് നിന്നുള്ള ജയിൻ മാത്യു വൈസ് ചെയർമാനായും ന്യൂയോർക്കിൽ നിന്നുള്ള ബിജു ചാക്കോ സെക്രട്ടറിയായും നോമിനേറ്റ് ചെയ്തു. മെമ്പറന്മാരായി ഡോ. ജഗതി നായർ (ഫ്ലോറിഡ) ,നിഷ എറിക് (ചിക്കാഗോ) ,മാത്യു ചാക്കോ (കാലിഫോർണിയ) എന്നിവരും ഫോമാ നാഷണൽ എക്സിക്യൂട്ടീവ് നിന്ന് പ്രദീപ് നായർ , ഗിരീഷ് പോറ്റി എന്നിവരും ഹെൽപിംഗ് ഹാൻഡ്സിന്റെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നു.

മെഡിക്കൽ സഹായം, വിദ്യാഭ്യാസ സഹായം, അപകടങ്ങൾ , പ്രകൃതി ദുരന്തങ്ങൾ എന്നിവയിൽ ജീവിതം വഴിമുട്ടിയവർക്ക്

അത്യാവശ്യ ഘട്ടങ്ങളിൽ  സഹായഹസ്തം നീട്ടുകയാണ് ഫോമാ ഇവിടെ.

ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകുവാൻ എല്ലാവരെയും ഫോമാ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു .നമുക്കൊരുമിച്ച്  പ്രതിസന്ധി ഘട്ടങ്ങളിൽ അകപ്പെടുന്ന

മനുഷ്യരെ ജീവിതത്തിലേക്ക്  കൈപിടിച്ചുയർത്താം.



ഫോമാ  പ്രസിഡന്റ്  അനിയൻ ജോർജ്ജ്, ജനറൽ  സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ  എന്നിവർ ഫോമാ ഹെല്പിങ് ഹാൻഡ്‌സ്‌ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക്  എല്ലാ വിധ സഹായങ്ങളും വാഗ്ദാനം ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here