വാഷിങ്​ടൺ: യു.എസ്​ മുൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ അധികാരത്തിൽനിന്ന്​ പുറത്തായതോടെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്ത്​.

ഇംപീച്ച്​മെൻറിൽ ഏഴ്​ റിപ്പബ്ലിക്കൻ സെനറ്റർമാർ ട്രംപിനെതിരായ നിലപാടാണ്​ സ്വീകരിച്ചത്​. ഇതിനു നേതൃത്വം കൊടുത്ത സെനറ്റ്​ മൈനോറിറ്റി നേതാവ്​ മിച്ച്​ മകാണലിന്​ ട്രംപ്​ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്​തു. വിശ്വസിക്കാൻ കൊള്ളരുതാത്തവനായ മകാണലിനെ അനുകൂലിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റർമാർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും ട്രംപ്​ പറഞ്ഞു. ഒരുകാലത്ത്​ ട്രംപി​െൻറ വിശ്വസ്​തനായിരുന്നു മകാണൽ. കാപിറ്റൽ ഹിൽ അതിക്രമങ്ങൾക്ക്​ പ്രേരണ നൽകിയ ട്രംപ്​ കുറ്റക്കാരനാണെന്നാണ്​ മിച്ച്​ ഉറച്ചുവിശ്വസിക്കുന്നത്​. എന്നാൽ, ഇക്കാര്യം ഭൂരിഭാഗം​ സെനറ്റ്​ അംഗങ്ങളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന്​ കഴിഞ്ഞില്ല.

അതേസമയം, പാർട്ടിക്കുള്ളിൽ ഇപ്പോഴും ട്രംപിന്​ ആധിപത്യം നഷ്​ടപ്പെട്ടിട്ടില്ല. മക്​കോണലിനെ പോലുള്ളവരെ പാർട്ടിക്കുള്ളിൽ വെച്ചുപൊറുപ്പിക്കി​െല്ലന്ന്​ ട്രംപ്​ മുന്നറിയിപ്പു നൽകുകയും ചെയ്​തു.​

 

LEAVE A REPLY

Please enter your comment!
Please enter your name here