പി.പി.ചെറിയാൻ 


പെൻസിൽവാനിയ : നിരവധി ചെസ് ചാമ്പ്യൻഷിപ്പുകളിൽ വിജയം കൈവരിച്ച ഇന്ത്യൻ-അമേരിക്കൻ കാർത്തിക് മുരുകൻ ചെസ്സിനെകുറിച്ച് ഗൈഡ് പ്രസിദ്ധീകരിച്ചു. ചെസ്സിനെകുറിച്ച് സമഗ്ര പഠനത്തിന് ഉപയുക്തമായ സ്റ്റേറ്റ് ഓഫ് ആർട്ട് ചെസ് ഗൈഡാണ് പ്രസിദ്ധീകരിച്ചത്.
ആഗോള തലത്തിൽ ചെസിന്റെ പ്രാധാന്യം വർദ്ധിച്ചുവരുമ്പോള് , ചെസ്സിൽ അടങ്ങിയിരിക്കുന്ന തന്ത്രങ്ങൾ മറ്റുള്ളവർക്കുകൂടി വിശദീകരിച്ചു നൽകുന്നതാണ് ബുക്കിന്റെ ഉള്ളടക്കം.

 

 


ചെസ് ബോഡിന് മുന്നിൽ ഇരിക്കുമ്പോൾ എങ്ങിനെ കരുക്കൾ തന്ത്രപരമായി നീക്കണമെന്നറിയാതെ പലരും ബുദ്ധിമുട്ടുന്നതുകാണാമെന്നും, അവർക്ക് ഇതുവലിയ പ്രയോജനം ചെയ്യുമെന്നും ഒൻപതാം ഗ്രേഡിൽ പഠിക്കുന്ന കാർത്തിക് പറഞ്ഞു.
ചെസിനെ കുറിച്ച് നിരവധി പുസ്തകങ്ങൾ ലഭിക്കുമെങ്കിലും, ചെസിന്റെ പ്രാരംഭ പഠനത്തിന് കാതലായ രഹസ്യങ്ങൾ മനസിലാക്കിക്കൊടുക്കുന്ന പുസ്തകങ്ങൾ തീരെ കുറവാണ്. അതിനാലാണ് ഇത്തരമൊരു പുസ്തകരചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നുംകാർത്തിക് കൂട്ടിചേർത്തു. ആമസോൺ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെക്കുറിച്ചും വളരെ നല്ല റിവ്യൂവാണ് വായനക്കാർ രേഖപ്പെടുത്തുന്നത്.



2017 ലെ യു എസ് ഓപ്പൺ നാഷണൽ എലിമെന്ററി ചെസ് ചാമ്പ്യൻ ഷിപ്പിലും, രണ്ടു തവണ പെൻസിൽവാനിയ സ്റ്റേറ്റ്
ചാമ്പ്യൻ ഷിപ്പിൽ സ്‌കെലാസ്റ്റിക് ബഗ് ഹൗസ് ചാമ്പ്യൻ ഷിപ്പ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here