ആഷാ മാത്യു
 

ന്യൂജേഴ്‌സി: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. ജനിതക മാറ്റം സംഭവിച്ച SARS-CoV-2 പല രാജ്യങ്ങളിലും വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ ഇറക്കിയത്. നിലവില്‍ സാര്‍സ് കോവിഡ് 2വിന്റെ മൂന്ന് പ്രധാന വേരിയന്റുകളാണ് പ്രധാനമായും പടര്‍ന്നുകൊണ്ടിരിക്കുന്നത്. യുകെ വേരിയന്റ് 86 രാജ്യങ്ങളിലും ദക്ഷിണാഫ്രിക്ക വേരിയന്റ് 44 രാജ്യങ്ങളിലും ബ്രസീല്‍ വേരിയന്റ്  15  രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ഈ മൂന്ന് വേരിയന്റുകളും വ്യാപനശേഷി കൂടിയവയാണ്.

നിലവിലെ സാഹചര്യം പരിഗണിച്ച് കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫയര്‍, മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷനുമായി ചേര്‍ന്നാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഒന്ന് : വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട കാര്യങ്ങള്‍. രണ്ട്: ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്‌ എന്നിവടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരും.

ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളൊഴികെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍:
 എല്ലാ യാത്രക്കാരും  ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) ഷെഡ്യൂള്‍ ചെയ്ത യാത്രയ്ക്ക് മുമ്പായി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സമര്‍പ്പിക്കണം

കോവിഡ് 19  നെഗറ്റീവ് ആണെന്ന് സാക്ഷ്യപ്പെടുത്തുന്ന പി.സി.ആർ. ടെസ്റ്റ് റിസൾട്ട് (COVID-19 RT-PCR) അപ്പ് ലോഡ് ചെയ്യണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളില്‍ ഈ പരിശോധന നടത്തിയിരിക്കണം. യാത്രക്കാര്‍ തങ്ങള്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്റെ ആധികാരികത ഉറപ്പ് വരുത്തേണ്ടതാണ്.

ഇന്ത്യ ഗവണ്‍മെന്റിന്റെ നടപടിക്രമങ്ങളനുസരിച്ച് ഹോം ക്വാറന്റൈന് വിധേയമായിക്കൊള്ളാമെന്ന് പോര്‍ട്ടലിലോ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലോ ഒരു ഉറപ്പ് നല്‍കണം.

കുടുംബത്തിലെ മരണുമായി ബന്ധപ്പെട്ട് മാത്രമേ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടില്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് അനുവദിക്കൂകയുള്ളു.
ഇത്തരം സാഹചര്യങ്ങളിൽ  ഇളവ് തേടാന്‍ ആഗ്രഹിക്കുന്നവര്‍, 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന വെബ് പോർട്ടൽ വഴി  അപേക്ഷ സമര്‍പ്പിക്കണം. ഇക്കാര്യത്തിൽ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

 യാത്രയ്ക്ക് മുമ്പ് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ യാത്രക്കാര്‍ക്കുള്ള ടിക്കറ്റിനൊപ്പം എയര്‍ ലൈന്‍സ് / ഏജന്‍സികള്‍ നല്‍കേണ്ടതാണ്.  സെല്‍ഫ് ഡിക്ലറേഷന്‍ ഫോമും നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ടും എയര്‍ സുവിധ പോര്‍ട്ടലില്‍ വഴി  അപ്ലോഡുചെയ്തവര്‍ക്ക് മാത്രമായിരിക്കും ഇന്ത്യയിലേക്കുള്ള യാത്രാനുമതി ലഭിക്കുകയുള്ളു.

കോവിഡ് ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ തെര്‍മല്‍ സ്‌ക്രീനിംഗിന് ശേഷം ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കൂകയുള്ളു.
യാത്ര ചെയ്യുന്നതിനു മുൻപായി എല്ലാ യാത്രക്കാരും അവരുടെ മൊബൈലില്‍ ഫോണിൽ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.  എയര്‍പോര്‍ട്ടും പരിസരങ്ങളും  കൊറോണ വിമുക്തമാക്കാന്‍ എന്‍വയോണ്‍മെന്റല്‍ സാനിറ്റേഷന്‍ ഉണ്ടായിരിക്കുന്നതാണ്. എയർപോർട്ടിൽ ബോര്‍ഡിംഗ് സമയത്ത് സാമൂഹിക അകലം പാലിക്കേണ്ടത് ഉറപ്പുവരുത്തണം.  യാത്രയ്ക്കിടെകോവിഡ് -19 നെക്കുറിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അറിയിപ്പുകൾ ഉണ്ടായിരിക്കും.
വിമാന യാത്രയ്ക്കിടെ നിർബന്ധമായും  മാസ്‌ക് ധരിക്കുകയും  പരിസര ശുചിത്വം പാലിക്കുയും കൈകള്‍ സാനിറ്റൈസറുകൾ ഉപയോഗിച്ച് ശുദ്ധി വരുത്തേണ്ടതാണ്.

ഇന്ത്യയിലെ ആദ്യ പോർട്ടുകളിൽ ലാൻഡ് ചെയ്തു കഴിഞ്ഞാൽ യാത്രക്കാർ  മതിയായ സാമൂഹിക അകലം  അകലം ഉറപ്പാക്കിക്കൊണ്ട് വേണം വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടത്. ഇമ്മിഗ്രേഷൻ നടപടിക്കു മുൻപായി  എല്ലാ യാത്രക്കാരും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാകണം. ഓണ്‍ലൈനില്‍ പൂരിപ്പിച്ച സ്വയം പ്രഖ്യാപന ഫോം എയര്‍പോര്‍ട്ട് ആരോഗ്യ വിഭാഗം സ്റ്റാഫിനെ കാണിക്കണം. സ്‌ക്രീനിംഗ് സമയത്ത് രോഗലക്ഷണങ്ങളുള്ളതായി കാണുന്ന  യാത്രക്കാരെ ഉടനടി ഐസലേറ്റ് ചെയ്യും.
 
ആര്‍ടി-പിസിആര്‍ പരിശോധന ഒഴിവാക്കിയിട്ടുള്ള ഇളവ് ലഭിച്ചിട്ടുള്ള യാത്രക്കാർ, അക്കാര്യം ബന്ധപ്പെട്ട സംസ്ഥാന കൗണ്ടറുകളില്‍ അറിയിക്കേണ്ടതാണ്. ഇവർക്ക് സാമ്പിള്‍ ശേഖരണത്തിനു  മുന്‍ഗണന നല്‍കുന്നതായിരിക്കും.

ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ എയര്‍ സുവീദ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത യാത്രക്കാര്‍ ഇന്ത്യയിൽ എത്തിയ ശേഷം  14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ പോകേണ്ടതാണ്. എല്ലാ യാത്രക്കാര്‍ക്കും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ദേശീയ സംസ്ഥാനതലങ്ങളിലുള്ള  വിവിധ ഡിപ്പാർട്ട്മെന്റ്റ്  ഓഫീസര്‍മാരുടെ നമ്പറുകളും അനുബന്ധ കോൾ  കോള്‍ സെന്ററുകളിലെ നമ്പറുകളും ലഭ്യമായിരിക്കും

തുറമുഖങ്ങളിലും ലാൻഡ് പോർട്ടുകളിലു  എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ:


കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും തുറമുഖങ്ങള്‍ / ലാന്‍ഡ് പോര്‍ട്ടുകള്‍ വഴി എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ ഇവർക്ക് നിലവില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമല്ല.
ഇത്തരം യാത്രക്കാർ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം സീപോര്‍ട്ടിലെയോ ലാന്‍ഡ് പോര്‍ട്ടിലേയോ അധികൃതർക്ക്  കൈമാറേണ്ടതാണ്.

 
ബ്രിട്ടണ്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍:

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുകളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഇത്തരം യാത്രക്കാര്‍ക്കും ബാധകമാണ്. എന്നാല്‍ അതിനൊപ്പം താഴെപ്പറയുന്ന കാര്യങ്ങളും പാലിക്കണം. ബ്രിട്ടണ്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ സെൽഫ് ഡിക്ലറേഷൻ ഫോം  എയര്‍ സുവിധയില്‍ വഴി സമര്‍പ്പിക്കണം. അതോടൊപ്പം കഴിഞ്ഞ 14 ദിവസം നടത്തിയിട്ടുള്ള യാത്ര വിവരങ്ങളും  സമര്‍പ്പിക്കണം.

സെല്ഫ് ഡിക്ലറേഷൻ ഫോം (SDF) പൂരിപ്പിക്കുമ്പോള്‍,  സാധരണ നൽകുന്ന വിവരങ്ങൾക്ക് പുറമെ

പ്രസ്തുത വിമാനത്താവളത്തിൽ ഇറങ്ങിയത്  മറ്റേതെങ്കിലും രാജ്യത്തേക്ക്പോകുന്നതിനായി കണക്റ്റിംഗ് ഫ്ലൈറ്റിനു വേണ്ടി ഇറങ്ങിയതാണോ അതോ  അവസാന ഡെസ്റ്റിനേഷൻ ഇന്ത്യയാണോ എന്ന് ഫോമിൽ വ്യക്തമാക്കേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ SDFന്റെ രസീതിൽ T (transit) എന്ന് വ്യ്കതമായി സൂചിപ്പിക്കുന്ന വലിയ ഫോണ്ടിൽ രേഖപ്പെടുത്തിയ ട്രാൻസിറ്റ് കാർഡ് ഉൾപ്പെടുത്തുന്നതാണ്.
ഈ രസീത് അവിടെയുള്ള ഉദ്യോഗസ്ഥര്ക്ക് കൈമാറേണ്ടതാണ്.

യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കണക്ടിംഗ് ഫ്‌ളൈറ്റ് യാത്രക്കാര്‍ കുറഞ്ഞത് 6-8 മണിക്കൂര്‍ സമയം ഇന്ത്യന്‍ എയര്‍പോര്‍ട്ടില്‍ തന്നെ ചെലവഴിക്കേണ്ടി വരുമെന്ന കാര്യം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.

ബ്രിട്ടണ്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത അവരുടെ നെഗറ്റീവ്  ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് www.newdelhiairport.in എന്ന  ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. എയര്‍ സുവിദയില്‍ എസ്ഡിഎഫും നെഗറ്റീവ് RT-PCR പരിശോധന റിപ്പോര്‍ട്ടും അപ് ലോഡ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമേ എയര്‍ലൈന്‍സ് ബോര്‍ഡിംഗ് അനുവദിക്കുകയുള്ളൂ. ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പ്  SDF യെക്കുറിച്ചുള്ള വിവരങ്ങൾ  വിശദീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട എയര്‍ലൈന്‍സ് ഉദ്യോഗസ്ഥർ ഉറപ്പാക്കും

 
ബ്രിട്ടണ്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലൂടെ യാത്രചെയ്യുന്നവരെ തിരിച്ചറിഞ്ഞ ശേഷം  അവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും എയര്‍ലൈന്‍സ് ഉറപ്പ് വരുത്തണം. ഫ്‌ലൈറ്റ് അനൗണ്‍സ്‌മെന്റുകളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ കൃത്യമായി യാത്രക്കാരെ അറിയിക്കണ്ടതാണ്. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക വഴി വരുന്നവരേയും അതുവഴി കടന്നുപോരുകയും ചെയ്തിട്ടുള്ളവരുടെ പാസ്‌പോര്‍ട്ട് പരിശോദിച്ച് ഉറപ്പുവരുത്തണം. ബ്രിട്ടണ്‍, യൂറോപ്പ്, ബ്രസീല്‍ എന്നിവിടങ്ങളില്‍ വരികയോ അല്ലെങ്കില്‍ ഈ രാജ്യങ്ങളിലൂടെ യാത്രചെയ്യുന്നവർ  ചെയ്യുന്നവര്‍ സ്വന്തം ചെലവിൽ  മോളികുലാര്‍ ടെസ്റ്റ് നടത്തേണ്ടതാണ്.
 
മോളികുലാര്‍ ടെസ്റ്റിനായും റിസല്‍ട്ടിനായും കാത്തിരിക്കുന്ന യാത്രക്കാര്‍ക്കും മതിയായ യാത്ര ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതാണ്. യാത്രക്കാര്‍ ബന്ധപ്പെട്ട വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ സാമ്പിള്‍, പരിശോധനയ്ക്കായുള്ള കാത്തിരിപ്പും തിരക്കും ഒഴിവാക്കുന്നതിന് കൃത്യമായ ക്രമീകരണം എയര്‍പോര്‍ട്ട് അതോറിറ്റി നടത്തേണ്ടതാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ യാത്രക്കാര്‍ക്ക് ഉചിതമായ ഓപ്ഷനുകള്‍ നല്‍കാന്‍ വിമാനത്താവളങ്ങള്‍ക്ക് കഴിയണം.എയര്‍ സുവിധ പോര്‍ട്ടല്‍ അല്ലെങ്കില്‍ മറ്റ് ഉചിതമായ ഓൺ ലൈൻ ഓഫ് ലൈൻ പ്ലാറ്റ്‌ഫോമുകള്‍ വഴി ബുക്കിംഗ് ചെയ്യിപ്പിക്കാവുന്നതാണ്.. കഴിയുന്നിടത്തോളം ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഉറപ്പാക്കണം.
 
സമയാസമയങ്ങളില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിക്കുന്ന അനുബന്ധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച് യാത്രക്കാര്‍ക്കായി സാമ്പിള്‍ കളക്ഷന്‍ കം വെയിറ്റിംഗ് ലോഞ്ചില്‍ ശുചിത്വവും സാമൂഹിക അകലവും ഉറപ്പാക്കണം. ബന്ധപ്പെട്ട സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിമാനത്താവളങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ സ്ഥാപിക്കണം

യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും കണക്ടിംഗ് ഫ്‌ലഐറ്റ് ഉപയോഗിക്കുന്ന യാത്രക്കാര്‍ SDFല്‍ ‘T ‘ എന്നെഴുതിയിട്ടുണ്ടാവും. നിയുക്ത സ്ഥലത്ത് സാമ്പിള്‍ നല്‍കി നെഗറ്റീവ് ടെസ്റ്റ് സ്ഥിരീകരിക്കും വരെ യാത്രക്കാർ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കേണ്ടതാണ്. ഇത് ഏകദേശം 6-8 മണിക്കൂര്‍ സമയമെടുത്തേക്കാം.

യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് കണക്ടിംഗ് ഫ്‌ലൈറ്റ്‌സില്‍ കയറാവുന്നതാണ്. 7 ദിവസത്തേക്ക് ഹോം ക്വാറന്റൈന്‍ നടത്തുകയും പൊസിറ്റീവാമെങ്കില്‍ വീണ്ടും 7 ദിവസം കൂടി ക്വാറന്റൈന്‍ തുടരുകയും വേണം.

ടെസ്റ്റ് പോസിറ്റീവാകുന്ന യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദിഷ്ട എയര്‍പോര്‍ട്ടിൽ  എക്സിസ്റ്റ് ചെയ്യുന്ന  യാത്രക്കാര്‍പ്രസ്തുക എയർപോർട്ടിൽ തന്നെ അവരുടെ സാമ്പിള്‍ നല്‍കുകയും വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാം. സംസ്ഥാന സംയോജിത രോഗ നിരീക്ഷണ പരിപാടി (IDSP) ഇക്കാര്യം ഫോളോഅപ് ചെയ്യുന്നതാണ്. ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെന്റ്  / എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പരിശോധന റിപ്പോര്‍ട്ട് ശേഖരിച്ച് യാത്രക്കാര്‍ക്ക് കൈമാറും. ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍, അവര്‍ 7 ദിവസം ഹോം ക്വാറന്റൈനില്‍ ഇരിക്കുകയും 7 ദിവസത്തിനു ശേഷം വീണ്ടും നെഗറ്റീവായാല്‍ 7 ദിവസം കൂടി ക്വാറന്റൈന് തുടരണം.  

കോവിഡ് പോസിറ്റീവാകുന്ന യൂറോപ്പില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള മറ്റെല്ലാ യാത്രക്കാരും (ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് യാത്ര തിരിക്കുന്നവരൊഴികെ) കണക്ടിംഗ് ഫ്‌ലൈറ്റ് എടുക്കുന്നതിനും നിര്‍ദ്ദിഷ്ട എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ടെങ്കിലും നിശ്ചിത സ്ഥലത്ത് സാമ്പിളുകള്‍ നല്‍കി മാത്രമെ  വിമാനത്താവളത്തില്‍ നിന്ന് എക്സിറ്റ് ചെയ്യാൻ പാടുള്ളു. ബന്ധപ്പെട്ട സംസ്ഥാന അധികാരികള്‍ / എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പരിശോധന റിപ്പോര്‍ട്ട് ശേഖരിച്ച് യാത്രികര്‍ക്ക് കൈമാറും.പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആണെങ്കില്‍, 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയണം.  പരിശോധനാ റിപ്പോര്‍ട്ട് പോസിറ്റീവ് ആണെങ്കില്‍, സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സയ്ക്ക് വിധേയരാകണം

ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പോസിറ്റീവ് ആകുകയാണെങ്കില്‍ (ഒന്നുകില്‍
എയര്‍പോര്‍ട്ട് അല്ലെങ്കില്‍ പിന്നീട് ഹോം ക്വാറന്റൈന്‍ കാലയളവില്‍) അവര്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷനിലേക്ക് മാറേണ്ടതാണ്. ഐസൊലേഷന് പ്രത്യേക പരിഗണന നല്‍കുകയും പോസിറ്റീവായ സാമ്പിള്‍സ് ഇന്ത്യന്‍ SARS-CoV-2 ജീനോമിക്‌സിലേക്ക് അയയ്ക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.

റിപ്പോര്‍ട്ടില്‍ പറയുന്ന SARS-CoV-2 വൈറസ് രാജ്യത്ത് നിലവില്‍ വ്യാപിച്ചിരിക്കുന്ന വേരിയന്റ് ആണെങ്കില്‍ അവര്‍ ഹോം ക്വാറന്റൈനിലേക്കോ ചികിത്സയിലേക്കോ രോഗത്തിന്റെ ഗൗരവം അനുസരിച്ച് മാറേണ്ടതാണ്.  റിപ്പോര്‍ട്ടില്‍ SARS-CoV-2 വൈറസ് രാജ്യത്ത് നിലവില്‍ വ്യാപിച്ചിരിക്കുന്ന വേരിയന്റ് അല്ലെങ്കില്‍ അവര്‍ പ്രത്യേ ഐസൊലേഷന്‍ യൂണിറ്റിലേക്ക് മാറണം. ആവശ്യമായ ചികിത്സ നല്‍കുകയും 14 ദിവസങ്ങള്‍ക്ക് ശേഷം രോഗിയെ വീണ്ടും സാമ്പിള്‍ പരിശോധനയ്ക്ക വിധേയമാക്കുകയും ചെയ്യും. നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനില്‍ തുടരേണ്ടതാണ്.

യൂറോപ്പില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും പുറപ്പെടുകയും ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളില്‍ ലാന്‍ഡിംഗ് നടത്തുകയും ചെയ്യുന്ന വീമാനങ്ങളിലെ യാത്രക്കാരുടെ സ്റ്റേറ്റ് തിരിച്ചുള്ള ലിസ്റ്റ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സംസ്ഥാന സര്‍ക്കാര്‍ ഐഡിഎസ്പിക്ക് നല്‍കും.

 യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  പോസിറ്റീവായ യാത്രക്കാരുമായി കോണ്‍ടാക്റ്റില്‍ വരുന്നവര്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ താമസിക്കുകയും ഏഴാം ദിവസം ടെസ്റ്റിനു വിധേയരാകുകയും ചെയ്യേണ്ടതാണ്.  എസ്ഒപിയുടെ പരിധിയില്‍ വരുന്ന ഏതെങ്കിലും യാത്രക്കാര്‍ മറ്റൊരു സംസ്ഥാനത്തേക്ക് നീങ്ങുകയാമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന ആരോഗ്യ അതോറിറ്റിയെ ഉടന്‍ അറിയിക്കണം.
ഹ്രസ്വ യാത്രയ്ക്കായി (14 ദിവസത്തില്‍ താഴെ) ഇന്ത്യയിലെത്തുന്ന അന്തര്‍ദ്ദേശീയ യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് ആയാല്‍ മുകളില്‍ പറഞ്ഞ അതേ കാര്യങ്ങള്‍ പിന്തുടരേണ്ടതാണ്. ഒപ്പം അവരുടെ ജില്ലാ / സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പോകാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here