ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നടപടിയുമായി കേന്ദ്ര സർക്കാർ.എട്ടിന കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. സാമ്പത്തിക-ആരോഗ്യ മേഖലകളിലേക്കുള്ള പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്.

പദ്ധതികളിൽ നാലെണ്ണം പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ലക്ഷ്യമിട്ടാണെന്നും നിർമല സീതാരാമൻ പറഞ്ഞു. കൊവിഡ് പ്രതിസന്ധി നേരിട്ട മേഖലകൾക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യമേഖലയ്ക്ക് 50,000 കോടിയും മറ്റ് മേഖലകൾക്ക് 60,000 കോടിയും നൽകും.

ആരോഗ്യ മേഖലയിലെ വായ്പയ്ക്ക് 7.95 ശതമാനവും, മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശനിരക്ക്.നവ പദ്ധതികൾക്ക് 75 ശതമാനം വരെ വായ്പ നൽകും. കൂടാതെ 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് വഴി വായ്പ കൊടുക്കും. ടൂറിസം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവർക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here