സ്വന്തം ലേഖകൻ

ബംഗ്ലൂരൂ: കർണ്ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരിയപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ബി ജെ പി സർക്കാറിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് മുഖ്യമന്ത്രി രാജി പ്രഖ്യാപനംനടത്തിയത്. ബി ജെ പി ദേശീയ നേതൃത്വത്തിനും, ജെ പി നദ്ദയ്ക്കും, കർണ്ണാടകയിലെ ജനങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വിടവാങ്ങൽ പ്രസംഗം അവസാനിച്ചത്. ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ താൻ സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും ബി എസ് യദ്യൂരപ്പ  വിതുമ്പിക്കരഞ്ഞുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ കുറച്ചുനാളായി ബി ജെ പിയിലെ വിമത വിഭാഗം യദ്യൂരപ്പയ്‌ക്കെതിരെ ശക്തമായ ചരടുവലികൾ നടത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ എത്തിയ യദ്യൂരപ്പ പകരം തന്റെ മകനെ മുഖ്യമന്ത്രിയാക്കണമെന്നും, ബി ജെ പിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ലിംഗായത്ത് സമുദായ നേതാക്കളെ അണിനിരത്തി സമ്മർദ്ധ തന്ത്രവും അരങ്ങേറി. എന്നാൽ ദേശീയ നേതൃത്വം യദ്യൂരപ്പയോട് സ്ഥാനമൊഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് നാടകീയമായ രാജി പ്രഖ്യാപനത്തിലേക്ക് നീങ്ങിയത്.
എന്നും കർണ്ണാടകത്തിലെ ബി ജെ പിയുടെ കരുത്തനായ നേതാവായിരുന്നു ബി എസ് യദ്യൂരപ്പ. ബി എസ് യദ്യൂരപ്പ.

മണ്ഡ്യയിലെ കരിമ്പിൻ തോട്ടത്തിൽ നിന്നും കർണ്ണാടകയി  ഷിമോഗയിലേക്ക് കുടിയേറി. ആർ എസ് എസ് പ്രവർത്തനത്തിനായി സർക്കാർ ജോലി ഉപേക്ഷിച്ചു. ദക്ഷിണേന്ത്യയിൽ ആദ്യമായി കർണ്ണാടകയിൽ താമര വിരിയിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു.  കോൺഗ്രസിന്റെ ശക്തിവിഭാഗമായിരുന്ന ലിംഗായത്തുകളെ കൂട്ടി ചേർത്താണ് യദ്യൂരപ്പ ബി ജെ പിയെ കർണ്ണാടകയിലെ അധികാര സോപാനത്തിലെത്തിക്കുന്നത്.
നാല് തവണ കർണ്ണാടക മുഖ്യമന്ത്രിയായി. ബി ജെ പി യോട് പിണങ്ങിയ വേളയിൽ സ്വന്തം പാർട്ടിയാക്കി ബി ജെ പിയെ വെല്ലുവിളിച്ചു. പിന്നീട് ബി ജെ പിക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ യദ്യൂരപ്പയെ കൂടെ കൂട്ടേണ്ടിവന്നത് അദ്ദേഹത്തിന്റെ തലയെടുപ്പും, രാഷ്ട്രീയത്തിലെ തലയെടുപ്പുമായിരുന്നു. കോൺഗ്രസ്- ദൾ സഖ്യം കർണ്ണാടകയിൽ ഭരണത്തിൽ വന്നപ്പോൾ ആ സഖ്യത്തെ വെല്ലുവിളിച്ചു.
ഓപ്പറേഷൻ താമരയിലൂടെ കർണ്ണാടകയിലെ സഖ്യകക്ഷി സർക്കാരിനെ പുറത്താക്കിയതിന്റെ ബുദ്ധികേന്ദ്രവും യദ്യൂരിയപ്പയായിരുന്നു.
ബി ജെ പിക്ക് കർണ്ണാടകയിൽ വീണ്ടും വിജയിച്ചു കയറണമെങ്കിൽ സമുദായ സമവാക്യങ്ങളും, ഏറെ തന്ത്രങ്ങൾ അറിയാവുന്ന നേതാവുമായ ഒരാളാവണം അടുത്ത മുഖ്യമന്ത്രി. അതാരായിരിക്കുമെന്നാണ് ഇനി ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
 

LEAVE A REPLY

Please enter your comment!
Please enter your name here