ജെഎൻയുവിൽ വിദ്യാർഥി നേതാവ് കനയ്യകുമാർ രാജ്യവിരുദ്ധ മുദ്രാവാക്യമുയർത്തുന്ന വ്യാജദൃശ്യങ്ങൾ സംപ്രേഷണംചെയ്ത ചാനലുകള്‍ക്ക് ഡൽഹി സർക്കാരിന്റെ നോട്ടീസ്. വ്യാജവിഡിയോ നിർമിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാൾ പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉറപ്പുനൽകിയത്

അതേസമയം, ജെ.എന്‍.യു വിഷയത്തില്‍ എ.ബി.വി.പി ആർ.‍എസ.്എസ് നേതാക്കളുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുകയാണ് . കനയ്യകുമാറിനെതിരെ വധഭീഷണി മുഴക്കിയ പൂര്‍വാഞ്ചല്‍സേന നേതാവ് ആദര്‍ശ് ശര്‍മയ്ക്കെതിരെ പൊലീസ് കേസെടുത്തു. അലഹബാദ് സര്‍വകലാശാല ഭരണത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇടപെടുന്നുവെന്ന ആരോപണവുമായി വിദ്യാര്‍ഥി യൂണിയനും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here