അയോവ : പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദർശിക്കുന്ന ട്രംപിന് ആവേശോജ്വലമായ സീകരണം. ട്രംപിന്റെ തിരിച്ചു വരവു പ്രഖ്യാപിക്കുന്ന റാലി ഒക്ടോബർ 9 ശനിയാഴ്ച വൈകിട്ട് അയോവയിൽ സംഘടിപ്പിച്ചു. ഫെയർ ഗൗണിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, അമേരിക്ക തിരിച്ചു പിടിക്കാൻ നാം തയാറായി കഴിഞ്ഞതായും 2022-ൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ അയോവയിൽ റിപ്പബ്ളിക്കൻ പാർട്ടി വൻ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

10 മിനിട്ട് നീണ്ടു നിന്ന പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റ് ബൈഡന്റെ നയങ്ങളെ നിശിതമായി വിമർശിച്ചു കൊണ്ടാണ്. പരിപൂർണ്ണ നാശത്തിന്റെ അതിർ വരമ്പിൽ അമേരിക്ക എത്തി നിൽക്കുകയാണ്. ഇതിനുത്തരവാദി ബൈഡൻ അല്ലാതെ ആരുമല്ല. ട്രംപ് പറഞ്ഞു.

കോവിഡ് 19 മഹാമാരി , അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പിൻമാറ്റം, തിരക്കുപിടിച്ച് സ്വീകരിച്ച ചില ആഭ്യന്തര നിയമ നിർമ്മാണം എന്നിവ അമേരിക്കയുടെ യശസ്സ് തകർത്തിരിക്കുകയാണെന്നു ട്രംപ് ആരോപിച്ചു. അഭയാർത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിലും ബൈഡൻ പരാജയപ്പെട്ടു. ട്രംപ് പറഞ്ഞു. വൈകിട്ട് 5.30 -ന് ഫെയർ ഗ്രൗണ്ടിൽ എത്തിച്ചേർന്ന ട്രംപിനെ മുതിർന്ന റിപ്പബ്ളിക്കൻ നേതാക്കൾ ചേർന്നു സ്വീകരിച്ചു. അയോവയിൽ ട്രംപിന്റെ ജനസമ്മിതി 53 ശതമാനമായി ഉയർന്നപ്പോൾ ബൈഡന് 31 ശതമാനം മാത്രമാണുള്ളത്.

ട്രംപിന്റെ 2024-ലെ സ്ഥാനാർത്ഥിത്വം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിപ്പബ്ളിക്കൻ പാർട്ടിയിൽ പിടിമുറുക്കുന്നതിനുള്ള അടവുകളാണ് ട്രംപ് ഇപ്പോൾ പയറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here