മനോഹർ തോമസ്

ഗുജറാത്തിലെ ജാംനഗറിൽ ഹിന്ദുസേന നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ചു .അത് കോൺഗ്രസ് പ്രവർത്തകർ തല്ലി തകർത്തു എന്നറിഞ്ഞപ്പോൾ മുതൽ തോന്നിയതാണ് രണ്ടു വാക്ക് എഴുതണമെന്ന്  .മഹാത്മാ ഗാന്ധി നമ്മുടെ രാഷ്ട്ര പിതാവാണ് എന്നംഗീകരിക്കുന്നത് നമ്മൾക്ക് സ്വാതന്ത്ര്യം വാങ്ങിത്തരാൻ അശ്രാന്തം പരിശ്രമിച്ചു എന്നതുകൊണ്ട് മാത്രമല്ല .മതേതരത്വം  മുഖമുദ്രയാക്കി ,അഹിംസ എന്ന സമരായുധം ലോകജനതക്ക് കാണിച്ചുകൊടുക്കുകയും .പറഞ്ഞതും ,പ്രസംഗിച്ചതും ,എഴുതിയതും ,സ്വന്തം ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചുകൊടുത്തു ,എന്നതും കൂടി അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

ഗാന്ധിജിയെ വധിച്ച കേസിൽ ,ഗോഡ്‌സെയെ തൂക്കിക്കൊന്ന അംബാല സെൻട്രൽ ജയിലിലെ മണ്ണുകൊണ്ടുവന്നു പ്രതിമ പണിയുമെന്ന് നേരത്തെ ഹിന്ദുസേന പ്രഖ്യാപിച്ചിരുന്നു .ഗാന്ധിജി വിഭാവനം ചെയ്തത് ഒരു മതേതര ഇന്ത്യ ആയിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ,ഇന്ത്യ രണ്ടായി വിഭജിക്കപ്പെടും എന്ന അവസ്ഥ വന്നപ്പോൾ ജിന്നയെ ഇന്ത്യൻ പ്രധാന മന്ത്രി ആക്കാമെന്നു അദ്ദേഹം പറഞ്ഞത് .അന്നത്തെ അവസ്ഥയിൽ അത് ജിന്നയുടെ ചിന്തക്കും അപ്പുറത്തായിരുന്നു . നടന്നത എന്തുതന്നെ ആയിരുന്നാലും ഗാന്ധിജിയുടെ മനസ്സ് ഇവിടെ കൂട്ടിവായിക്കേണ്ടി ഇരിക്കുന്നു .

ഗാന്ധിജി തികഞ്ഞ ഈശ്വരവിശ്വാസി ആയിരുന്നു.മതം ആത്മീയ മുല്യമാണെന്നും ,അഹിംസയാണെന്നും ,അത് മതനിരപേക്ഷത ആണെന്നും വ്യക്തമാക്കുമ്പോഴും ,ശാസ്ത്രീയ അവബോധം ജനങ്ങളിലേക്ക് ആഴത്തിൽ എത്തിക്കാൻ അദ്ദേഹം കിണഞ്ഞു ശ്രമിച്ചു .നെഹ്രുവിന്റെ ഭാഗത്തുനിന്നും അങ്ങിനെ ഒരിടപെടൽ ഉണ്ടായില്ല എന്ന് വ്യക്തമാണ്. നമുക്കറിയാം ,തെളിച്ചു ,പരക്കെ പറഞ്ഞില്ലെങ്കിലും അദ്ദേഹം ഈശ്വര വിശ്വാസി ആയിരുന്നില്ല..ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല .ഗാന്ധിജി മതത്തെ രാഷ്ട്രീയത്തിൽ കൊണ്ടുവന്നുയെന്ന് ആരോപിക്കുമ്പോഴും ,ഒരു കാര്യം മറന്നു പോകരുത് ,തൻ്റെ  പിൻഗാമിയായി കൊണ്ടുവന്നത് മതമില്ലാത് നെഹ്രുവിനെയാണ് .


സ്വാതന്ത്യാനന്തര ഇന്ത്യയിൽ പാശ്ചാത്യ വികസന മാതൃക കൊണ്ടുവരാനാണ് നെഹ്‌റു കാംക്ഷിച്ചത് ,എന്നാൽ ഗാന്ധിജിയുടെ നിലപാട് കുറച്ചുകൂടി തദ്ദേശീയമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ഗ്രാമജീവിതത്തെയും ,ആന്തരിക ചോദനകളെയും ഉൾക്കൊള്ളുന്ന വികാസനോപാധിയാണ് അദ്ദേഹം വിഭാവനം ചെയ്തത് .അത് കാണാൻ ഉൾക്കൊള്ളാൻ,പ്രായോഗികമാക്കാൻ നെഹ്രുവിനു കഴിഞ്ഞോ എന്ന് സംശയമാണ് .വളരെ കൊളോണിയലിസ്റ്റിക് ആയ ആധുനികതയാണ് നെഹ്രുവിന്റെ ഭരണ  തന്ത്രം .പക്ഷെ കോളനിവൽക്കരണത്തോടൊപ്പം വന്ന ആധുനികത എല്ലാ മനുഷ്യരെയും ഉൾക്കൊണ്ടിട്ടില്ല. ഏറ്റവും ദരിദ്ര നാരായണനായ ഗ്രാമീണനെ അതുൾക്കൊണ്ടിട്ടില്ല എന്നതാണ് യാഥാർഥ്യം നെഹ്‌റു ഉയർത്തിപ്പിടിച്ച സാർവദേശീയത ,ജനാധിപത്യം ,മതനിരപേക്ഷത എന്നീ പടവുകളെല്ലാം ആധുനികതയുടെ ചായകുട്ടിൽ മുങ്ങിപ്പോയി .

അഹിംസയിൽ വിശ്വസിച്ചിരുന്ന നെഹ്‌റുവിന് വെള്ളക്കാരോട് വെറുപ്പ് ഉണ്ടായിരുന്നില്ല..ഒരാളെ എതിർക്കുമ്പോഴും അയാളോട് വെറുപ്പില്ലാതിരിക്കുക .നെഹ്‌റു വലിയ ആദര്ശ വാദിയായിരുന്നു.തൻ്റെ ആദർശങ്ങൾ പ്രയോഗികതയെ വിഴുങ്ങുത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല അതുകൊണ്ടു തന്നെ എപ്പോഴും അനുരജ്ഞനത്തിന്റെ മുഖപടം അണിഞ്ഞിരുന്നു .


സാമൂഹിക അവബോധത്തെ മതനിരപേക്ഷമാക്കുന്നതിൽ ഗാന്ധിജിയുടെ സംഭാവന വളരെ വലുതായിരുന്നു. രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടെങ്കിലേ ഒരു രാജ്യം മതനിരപേക്ഷമായി നിൽക്കുകയുള്ളു .ഒന്ന് ,ഭരണസംവിധാനങ്ങൾ അകെ മത നിരപേക്ഷമാകണം. രണ്ട് , സമൂഹത്തിന്റെ അവബോധം മതനിരപേക്ഷമാകണം .നാനാജാതി മതസ്ഥരാൽ സങ്കിർണമായ ഭാരതം പോലൊരു രാജ്യത്തു അതിന്റെ പ്രായോഗികത എത്രമാത്രം ദുഷ്ക്കരമാണെന്ന് ആലോചിക്കാവുന്നതെ ഉള്ളു  മതത്തിനുള്ളിൽ നിന്നുകൊണ്ടാണ് ഗാന്ധിജി രാജ്യത്തെ മതനിരപേക്ഷതയിലേക്ക് കൊണ്ടുവന്നത് . നമ്മുടെ സ്ഥാപനങ്ങളെ അതിലേക്ക് ജനാധിപത്യത്തിലൂന്നി കൊണ്ടുവരാൻ നെഹ്രുവിന്റെ പങ്ക് വളരെ വലുതാണ് .


കാലം മാറി.സാമൂഹ്യ വ്യവസ്ഥകൾ മാറി. ഭരണ തൽപ്പത്തിലിരിക്കുന്നവർ സൂക്ഷിച്ചു പെരുമാറിയില്ലെങ്കിൽ ജാതിമത വിഭാഗീയതകളാൽ സങ്കിർണമായ ഈ  രാജ്യത്തു ഒരു തീപ്പൊ വീണാൽ ഇന്ത്യാമഹാരാജ്യം നിന്ന് കത്തും !!!!!!!

 

LEAVE A REPLY

Please enter your comment!
Please enter your name here