രാജ്യത്തെ ഞെട്ടിച്ച് ദുരന്തവാര്‍ത്ത. സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു അപകടം. ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒന്‍പത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. ബിപിന്‍ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംയുക്ത സൈനികമേധാവി ജനറല്‍ ബിപിന്‍ റാവത്തിനേയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വിവരം. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സൂളൂര്‍ എയര്‍ സ്റ്റേഷനില്‍ നിന്ന് നിന്ന് വെല്ലിംഗ്ടണ്‍ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണില്‍ ഒരു സെമിനാറില്‍ സംസാരിക്കാന്‍ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും.

സംഭവത്തില്‍ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ലാന്‍ഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്. ഇന്ത്യന്‍ സൈന്യത്തെയും ഭരണകൂടത്തെയും തന്നെ ഞെട്ടിച്ച അപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര മന്ത്രിസഭായോഗം ചേരുകയാണ് ദില്ലിയില്‍. അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രി കൂടുതല്‍ വിശദാംശം നല്‍കും.

ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലഫ്റ്റ്നന്റ് കേണല്‍ ഹജീന്ദര്‍ സിങ്ങ്, നായിക് ഗുര്‍സേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്ഡസ് നായിക് സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.

 

LEAVE A REPLY

Please enter your comment!
Please enter your name here