ഫ്രാൻസിസ് തടത്തിൽ 

 

യന്ത്രങ്ങളും അവയുടെ  സ്പെയർ പാർട്സുകളും ഒരു കുടക്കീഴിൽ നിർമ്മിക്കുന്ന റോക്ക്‌ലാൻഡ് കൗണ്ടിയിലെ ഇൻഡസ് പ്രിസിഷൻ മാനുഫാക്ച്ചറിംഗ് ഇങ്ക്(Indus Precision Manufacturing INC.) വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്. റോക്ക്‌ലാൻഡ് കൗണ്ടിയിലെ കോൺങ്കേഴ്സിലുള്ള ഈ ചെറുകിട വ്യവസായം ആരംഭിച്ച മലയാളിയായ എബ്രഹാം മാത്യു (തമ്പി) പോലും കരുതിയിട്ടുണ്ടാകില്ല ഈ ഈ ഇൻഡസ്ട്രിയുടെ വളർച്ച മില്യൺ ഡോളറുകൾക്കപ്പുറം കടക്കുമെന്ന്. വിമാനങ്ങൾ, കപ്പലുകൾ, ബഹിരാകാശപേടകങ്ങൾ തുടങ്ങിയവയുടെ യന്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള നിരവധി  സ്പെയർ പാർട്സുകളും ചില മെഷീനുകൾ പൂർണമായും നിർമ്മിച്ചു നൽകുന്ന ഇൻഡസ് പ്രിസിഷന്റെ വളർച്ചയെക്കുറിച്ച്  അധികം മലയാളികൾക്കൊന്നും അറിയാനിടയില്ല. വളരെ സൗമ്യനും നിശബ്ദനായി ആൾക്കൂട്ടത്തിൽ തനിയെ നടക്കുന്ന തമ്പി വലിയ സാമൂഹിക ഇടപെടലുകൾക്കോ സാമുദായിക- സംഘടനാ നേതൃരംഗത്തോ ഒന്നും പ്രവർത്തിക്കാത്തതിനാലാം അധികം മലയാളികൾക്കൊന്നും തമ്പിയുടെ ഇന്ഡസ്ട്രിയെക്കുറിച്ച് വലിയ പിടുത്തമൊന്നും ഇല്ല. മാത്രമല്ല അദ്ദേഹം ഇടപെടുന്നത് ചില്ലറക്കാരുമായിട്ടൊന്നുമലല്ലോ. ഇതിൽ മലയാളികളുടെ പങ്കാളിത്തം വളരെ കുറവാണ് താനും. 

എന്നിരുന്നാലും ചില മലയാളികളെങ്കിലും തമ്പിയെയും  ഇൻഡസ് പ്രിസിഷൻ മാനുഫാക്ച്ചറിംഗിനെക്കുറിച്ചുമറിയാം.  ട്രൈസ്റ്റേറ്റ് മേഖലയിലെ  ഒട്ടുമിക്ക വലിയ പള്ളികളുടെയും കൂറ്റൻ ഉരുക്കു കുരിശുകൾ നിർമ്മിച്ചത് തമ്പിയുടെ കമ്പനിയിലാണ്. എന്നു കരുതി കുരിശുകളും മറ്റു ലളിതമായ യന്ത്രസാമഗ്രികളും മാത്രമാണ് ഇവിടെ നിർമ്മിക്കുന്നതെന്ന് കരുതുന്നവർ അറിയുക. അമേരിക്കയിലെ തന്നെ അറിയപ്പെടുന്ന വൻകിട കമ്പനികളുടെ യന്തങ്ങൾക്ക് വേണ്ട സ്പെയർ പാർട്സുകൾ തമ്പിയുടെ കോൺങ്കേഴ്സിലുള്ള ഈ കമ്പനിയിൽ നിർമ്മിക്കുന്നവയാണ്. അതായത് ബഹിരാകാശ പേടകങ്ങൾ, വിമാനങ്ങൾ, ഓട്ടോമൊബൈൽ, ഓയിൽ കമ്പനികൾ തുടങ്ങിയ വലിയ വലിയ മാനുഫാക്ച്ചറിംഗ് കമ്പനികളുടെ യന്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ചെറുതും വലുതുമായ സ്പെയർ പാർട്സുകൾ മുതൽ ചെറിയ  മാനുഫാക്ച്ചറിംഗ് കമ്പനികളുടെ യന്ത്രങ്ങളും അവയുടെ സ്പെയർ പാർട്സുകളും നിർമ്മിക്കാനുള്ള ശേഷി ഇന്ന് തമ്പിയുടെ കമ്പനിക്കുണ്ട്.

കമ്പ്യൂട്ടർ സഹായത്തോടെ അതിസൂക്ഷ്മമായി രൂപകലപ്പന ചെയ്ത യന്ത്രങ്ങളുടെയും സ്പെയർ പാർട്സുകളുടെയും ഡ്രോയിങ്ങുകൾ കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച്  അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടാണ് യന്ത്രങ്ങളും സ്പെയർ പാർട്സുകളും ഡ്രോയിങ്ങുകൾപ്രകാരമുള്ള  കൃത്യമായ അളവുകളും രൂപകല്പന പ്രകാരവും നിർമ്മിച്ചെടുക്കുന്നത്.  നൂതന സാങ്കേതിക വിദ്യയുടെ സഹായത്താൽ അതിവിദഗ്‌ധരായ സാങ്കേതിവിദഗ്‌ധരുടെ നേതൃത്വത്തിലാണ് ഇത്തരം അതിസങ്കീർണമായ യന്ത്രസാമഗ്രികൾ നിർമ്മിച്ചുവരുന്നത്. വിവിധ മാനുഫാക്ച്ചറിംഗ് മേഖലകളിലുള്ള ഉപഭോക്താക്കൾക്ക് ഉന്നത  നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇൻഡസിന്റെ പ്രധാന ലക്ഷ്യമെന്ന് എബ്രഹാം മാത്യു (തമ്പി) കേരള ടൈംസിനോട് പറഞ്ഞു. വ്യത്യസ്ത തരങ്ങളിൽപ്പെട്ട വൈവിധ്യമാർന്ന യന്ത്രസാമഗ്രികളും മറ്റു ഉത്പന്നങ്ങളും നിർമ്മിച്ചുനൽകാൻ തക്കവിധം പ്രാപ്തമാണ്  ഇൻഡസ് പ്രിസിഷനിൽ നിലവിലുള്ള ആധുനിക മെഷീനറികളും തങ്ങളുടെ മികച്ച പരിശീലനം സിദ്ധിച്ച ജീവനക്കാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് പ്രിസിഷൻ നിർമ്മാണരംഗത്തുള്ള മറ്റേതു എതിരാളികളേക്കാൾ വേഗത്തിൽ പ്രിസിഷൻ ഉത്പ്പന്നങ്ങൾ നിർമ്മിച്ചു നൽകാനുള്ള ശേഷി ഇൻഡസ് പ്രിസിഷനുണ്ട് എന്നതാണ് കസ്റ്റമേഴ്സിനെ തങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനു  കാരണമായതെന്ന് തമ്പി പറയുന്നു. 

കംപ്യൂട്ടർ രൂപ രേഖകളോ കമ്പ്യൂട്ടർ എയ്ഡഡ് ആപ്ലിക്കേഷനുകളായ കമ്പ്യൂട്ടർ എയ്ഡഡ് പ്രോഗ്രാമിംഗ് (CAD) ഡ്രോവിങ്ങുകളോ  തുടങ്ങിയ സാങ്കേതികവിദ്യകൾ ഒന്നുമില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തങ്ങളുടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവർക്കനുയോജ്യമായ പ്രിസിഷൻ ഉത്പ്പന്നങ്ങൾ നിർമ്മിച്ചു നൽകാനും പ്രിസിഷനു കഴിയും.വളരെ ക്രിയാത്മകമായ രീതിയിൽ ഉപഭോക്താക്കൾക്ക് വേണ്ട ഉത്പന്നങ്ങൾ കണ്ടെത്തി നിർമ്മിച്ചു നൽകാനും ഓരോരുത്തർക്കും വ്യക്തിഗത സേവനങ്ങൾ നൽകാനും ത്നങ്ങളുടെ എഞ്ചിനിയർമാർ സന്നദ്ധരാണെന്നും തമ്പി കൂട്ടിച്ചേർത്തു 

 
 
എളിയ തുടക്കം 

റോക്കലാൻഡ് കൗണ്ടിയിലെ കോൺങ്കേഴ്സിലുള്ള ചെറിയ ഒറ്റമുറി ഷോപ്പിൽ നിന്ന് ഇന്നത്തെ ഈ വലിയ സ്ഥാപനത്തിലേക്കുള്ള വളർച്ചയുടെ പടവുകൾ കയറാൻ തമ്പിക്ക് മൂലധനമായി ഉണ്ടായിരുന്നത്  ഇച്ഛാശക്തിയും കഠിനാധ്വാനവും മാത്രമായിരുന്നു. കാൽ നൂറ്റാണ്ടുമുമ്പ്, 1997ൽ കോൺങ്കേഴ് സിലെ ഒറ്റമുറി ഷോപ്പിൽ ഉണ്ടായിരുന്നത് ഒരു മെഷീനും ഒരു ഡൈയ്യും മാത്രമായിരുന്നു. ഓറഞ്ച്ബർഗിലുള്ള പ്രാക്‌സ് എയർ (നേരത്തെ യൂണിയൻ കാർബോനൈറ്റ് എന്നറിയപ്പെട്ടിരുന്നു) എന്ന കെമിക്കൽ ഫാക്ടറിയിൽ മെഷിനിസ്റ്റ് ആയി ജോലി ചെയ്തിരുന്ന തമ്പി  ജോലിയിലെ ഇടവേളകളിലായിരുന്നു  ചെറിയ ഒറ്റ മുറി ഷട്ടറുള്ള ഷോപ്പിൽ കൊച്ചു കൊച്ചു ജോലികൾ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങിയത്. 

സെമികണ്ടക്ടർ മാനുഫാക്ച്ചറിംഗ് രംഗത്തെ 25 വർഷത്തെ അനുഭവ സമ്പത്തുണ്ടായിരുന്ന തമ്പിക്ക് അന്നും  കസ്റ്റമേഴ്സിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞു ചെയ്തുകൊടുക്കാനുള്ള അപാര വൈഭവം തന്നെയുണ്ടായിരുന്നു. ആവശ്യക്കാരുടെ എണ്ണവും ഉത്പ്പന്നങ്ങളുടെ വൈദഗ്ധ്യവും വൈവിധ്യവും ഒരുപോലെ വർധിച്ചപ്പോൾ ചുരുങ്ങിയകാലംകൊണ്ട് ഒറ്റമുറിഷോപ്പിൽ നിന്ന്  വിവിധ ഷട്ടറുകളിൽ നിരവധി പുതിയ മെഷിനുകൾ ഉള്ള ഒരു വലിയ കമ്പനിയായി വളർന്നു.

 
 
 
ഗതി മാറ്റം 
 2008ൽ തമ്പിയുടെ മകൻ മനോജ് മാത്യു കമ്പനിയുടെ സാരഥ്യം ഏറ്റെടുത്തതോടെയാണ് ഇൻഡസ് പ്രിസിഷൻ എന്ന കമ്പനി വൻകിട കമ്പനികളോട് കിടപിടിക്കുന്ന ഉത്പ്പന്നങ്ങൾ നിർമ്മിച്ച് വിപണയിൽ തരംഗങ്ങൾ സൃഷ്ടിയ്ക്കാൻ തുടങ്ങിയത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച  സൂപ്പർ കമ്പ്യൂട്ടർ അടിസ്ഥിത യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന യൂണിവേഴ്സിറ്റിയായ  റെൻസെലിയറിൽ  (Rensselaer) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിലും ഇലെക്ട്രിക്കൽ എഞ്ചിനീയറിങ്ങിലും ഇരട്ട ബിരുദം നേടിയ മനോജ് കമ്പനിയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസിന്റെ ചുമതല ഏറ്റടുത്തതോടെകമ്പനിയിൽ വൻ  മാറ്റങ്ങൾക്ക് നാന്ദി  കുറിച്ചു.  

കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന അതിനൂതനമായ മെഷീനുകൾ ഇൻഡസ് പ്രിസിഷൻസിൽ സ്‌ഥാനം പിടിക്കുകയും ഏറെ സാങ്കേതിക  വൈദഗ്ധ്യവുമള്ള  പരിചയസമ്പന്നരായ മെക്കാനിക്കൽ എൻജിനീയർമാരെയും ഡിസൈനർമാരെയും നിയമിച്ച മനോജ് രാജ്യവ്യാപകമായി വിപണി വിപുലപ്പെടുത്താനുള്ള മാർഗങ്ങളും ആരംഭിച്ചു. എഞ്ചിനീയറിംഗ് – സാങ്കേതിക വൈദഗ്ധ്യ മേഖലയിൽ പിതാവിൽ നിന്ന് ജന്മസിദ്ധമായി ലഭിച്ചകഴിവും എഞ്ചിനീയറിംഗ് പഠനത്തിനിടെ  സായത്തമാക്കിയ  അറിവും ഏറെ തന്മയത്വത്തോടെതന്നെ വിനയോഗിക്കാൻ മനോജിന് കഴിഞ്ഞുവെന്നതാണ് ഇൻഡസ് പ്രിസിഷന്റെ വളർച്ചയുടെ കുതിച്ചുചാട്ടത്തിനുപ്രധാന കരണമായത്. 

ഇതോടെ വൻകിട ഫാക്ടറികളുടെയും ഓട്ടോമൊബൈൽ- എയ്റോനോട്ടിക്ക് എഞ്ചിനീയറിംഗ് – ബഹിരാകാശ പേടകങ്ങൾ തുടങ്ങി നിരവധി വലിയ എഞ്ചിനുകളുടെ സ്പെയർ പാർട്സുകൾ നിർമ്മിക്കാനുള്ള ശേഷി വരെ കൈവരിക്കാൻ ഇൻഡ്‌സിന് കഴിഞ്ഞു. പ്രതിരോധ മേഖലയിലെ ചില യന്ത്ര സാമഗ്രികളുടെ വരെ സ്പെയർ പാർട്സ് ഉണ്ടാക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവും മെഷിനറികളും ഇൻഡ്‌സിന് ഇപ്പോൾ സ്വന്തമായിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് വൺ സ്റ്റോപ്പ് സംവിധാനം (one-stop solution) ഏർപ്പെടുത്തുകയും ഏറ്റവും ഉന്നത നിലവാരമുള്ള സ്പെയർ പാർട്സുകൾ , യന്ത്രങ്ങൾ നിർമ്മിച്ചു നൽകുകയാണ് ഇൻഡസ് പ്രിസിഷൻസ് മാനുഫാക്ച്ചറിംഗിന്റെ  പ്രധാന ദൗത്യയമായി ഏറ്റെടുത്തിരിക്കുന്നതെന്ന് മനോജ് പറയുന്നു.

 

ടേക്ക് ഓഫ് 
മനോജിന്റെ നേതൃത്വത്തിൽ മികച്ച സാങ്കേതിക വിദഗ്‌ധരുടയും സാങ്കേതിക വിദ്യയുടെയും വരവോടെ കമ്പനിയുടെ ഗതി രാജ്യാന്തര തലത്തിലേക്കുയർന്നു. പല വൻകിട കമ്പനികളും നൽകുന്ന ഓര്ഡറുകൾ മറ്റേത് കമ്പനികളെക്കാൾ മികച്ച ഗുണനിലവാരത്തോടെ സമയബന്ധിതമായി നൽകാൻ കഴിഞ്ഞതോടെ കമ്പനിയുടെ യശ്ശസ് വൻകിട കമ്പനികൾക്കിടയിൽ ഉയർന്നു. എന്നാൽ പ്രൊഡക്ഷനും മാർക്കറ്റിംഗും ഒരുപോലെ കൊണ്ട് നടക്കുക മനോജിനെ സംബനധിച്ച് ഏറെ ബുദ്ധിമുട്ടു നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 
 
ഇതിനിടെയാണ് 2011ൽ  തമ്പിയുടെ മകൾ മഞ്ജു മാത്യു കമ്പനിയുടെ സി.ഇ.ഒയും സി.എഫ്‌.ഒയുമായി ചുമതലയേറ്റത്. അതെ വർഷം എം.ബി.എ പഠനം പൂർത്തിയാക്കിയ മഞ്ജു സി.ഇ.ഒയും സി.എഫ്‌.ഒയുമായി ചുമതലയേറ്റതോടെ കമ്പനി ഒരു പ്രൊഫഷനൽ നിലവാരമുള്ള ഹൈ ടെക്ക് കമ്പനിയായി വളർന്നു. പിന്നീടങ്ങോട്ട് യന്ത്ര – സ്പെയർ പാർട്സ് നിർമാണ രംഗത്ത് ഇൻഡസ് പ്രിസിഷൻ ഒരു കുത്തക കമ്പനിയായി മാറുകയായിരുന്നു.
 
 അനുയോജ്യമായ  മാർക്കറ്റിംഗ് തന്ത്രങ്ങൾ, ആർക്കും തോൽപ്പിക്കാൻ പറ്റാത്ത തരത്തിലുള്ള ക്വട്ടേഷൻ (കരാർ ) അതിനൊപ്പം മികച്ച ഗുണ നിലവാരവും സമയബന്ധിതമായ ഡെലിവറിയും അതാണ് ഇൻഡസിന്റെ പ്രത്യേകതയെന്ന് പറഞ്ഞ മഞ്ജു  ഒരിക്കൽ ഇൻഡസ് പ്രിസിഷനിൽ ഓർഡർ നൽകിയവർ വീണ്ടും അവിടെ തന്നെ മടങ്ങിയെത്തുമെന്നും തറപ്പിച്ചു പറയുന്നു.

കഴിവും ആത്മവിശ്വാസവുമുള്ള ജീവനക്കാരുടെ ആത്മാർത്ഥമായ സേവനത്തിലൂടെയും  ഏറ്റവും ആധുനിക സാങ്കേതിക വിദ്യകൾ സായത്തമാക്കാനുള്ള കമ്പനിയുടെ അർപ്പണ മനോഭാവത്തിലൂടെയും  ഉപഭോക്തൃ കേന്ദ്രീകൃത ( customer-centric approach) സമീപനത്തിലൂടെയും ഇന്ഡസ് പ്രിസിഷൻ മാനുഫാക്ച്ചറിംഗിനെ പ്രിസിഷൻ ഇൻഡസ്ട്രിയിലെ ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യമാണ് കമ്പനി വിഭാവനം ചെയ്യുന്നതെന്നാണ് ഭാവിയെക്കുറിച്ചുള്ള  മഞ്ജു മാത്യുവിന്റെ ചിന്തകൾ.

ഇങ്ങനെയാണ്  തമ്പിയുടെ മക്കൾകൂടി ഒപ്പമെത്തിയായപ്പോൾ കാൽ നൂറ്റാണ്ടു മുൻപ് ഒറ്റമുറി ഷട്ടറിൽ തുടങ്ങിയ തമ്പിയുടെ കൊച്ചു കമ്പനി ഇന്ന്  ഇൻഡസ് പ്രിസിഷൻ മാനുഫാക്ച്ചറിംഗ് ഇങ്ക് എന്ന 12,000 ചതുരശ്ര അടിയിൽ സ്ഥിതി ചെയ്യുന്ന അതിനൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന 20ൽ പരം കൂറ്റൻ മെഷീനുകൾ ഉള്ള ഒരു വലിയ സ്ഥാപനമായി വളർന്നത്. കോൺങ്കേഴ്‌സ് എന്ന കൊച്ചു നഗരത്തിലെ പ്രാന്ത പ്രദേശത്തുനിന്ന് അമേരിക്കയിലെ വൻ നഗരങ്ങളിലെ വൻകിട നിർമ്മാണ കമ്പനികളുടെ യന്ത്രസാമഗ്രികൾ നിർമ്മിക്കുന്ന കമ്പനിയായി വളർന്നത് അധികമാരും അറിഞ്ഞിട്ടില്ല. 

 

കമ്പനിയിലെ ചില പ്രത്യേകതകൾ അറിയാം:

 
വാട്ടർ ജെറ്റ് 
വലിയ സ്പെയർ പാർട്സുകൾ നിർമിക്കുന്നതിനുള്ള കൂറ്റൻ ഇരുമ്പ് ഉയിറുകൾ മുറിക്കുന്നതിനുള്ള വലിയ തോതിൽ ശേഷിയുള്ള യൂണിറ്റാണ് ഇൻഡസ് പ്രിസിഷനിലെ വാട്ടർ ജെറ്റ് പ്രിസിഷനുള്ളത്.
60 ഇഞ്ച് വീതിയും 120 ഇഞ്ച് നീളം വരെയുള്ള മെറ്റീരിയലുകൾ വരെ ടേയ്പ്പർ കണ്ട്രോൾ ഉപയോഗിച്ച് ഏറെ കൃത്യമായ കയ്യടക്കത്തോടെ (tight toralence) അണുവിട അനക്കം സൃഷ്ടിക്കാതെ മുറിക്കാനും ചെത്തി മിനുക്കാനും ഈ ഹൈ പ്രഷർ വാട്ടർ ജെറ്റിന് കഴിയും. മിക്കവാറുമുള്ള വലിയ സ്പെയർ പാർട്സിനുള്ള മെറ്റീരിയലുകൾ മുറിച്ചെടുക്കുന്നത് ഈ പ്രിസിഷൻ വാട്ടർ ജെറ്റ് ഉപയോഗിച്ചാണ്.
 
മില്ലിങ്ങ് 
 

ഇൻഡസ് പ്രിസിഷനിലെ സി.എൻ.സി (CNC) മെഷീനിംഗ് സെന്ററിലാണ് ഏറ്റവും  സങ്കീർണമായ സ്പെയർ പാർട്സുകൾ നിർമ്മിക്കുന്നത്. നാലും അഞ്ചും ആക്സിസ് (4 and 5 Capabilities) കപ്പാസിറ്റിയുള്ള സി.എൻ.സി (CNC) മെഷീനിംഗ് സെന്ററിന് ഏറെ കൃത്യമായ കയ്യടക്കത്തോടെ (tight toralence) അണുവിട അനക്കംകൂടാതെ  മെറ്റീരിയലുകൾ വളരെ മുറക്കത്തോടെ ഹോൾഡ് (tight holding) ചെയ്യാനുള്ള ശേഷിയുമുണ്ട്. 122 ഇഞ്ച് X ആക്‌സിസും 70 ഇഞ്ച് Y ആക്‌സിസും 32 ഇഞ്ച് Z ആക്‌സിസും (122″(x) x 70″(y) x 32″(z)) മാണ്  ഇൻഡസ് പ്രിസിഷനിലെ ഏറ്റവും വലിയ മില്ലിങ്ങ് യന്ത്രത്തിന്റെ പരമാവധി കപ്പാസിറ്റി. 

 
ടേണിംഗ് 

ഇൻഡസ് പ്രിസിഷൻസിലെ പല വിധത്തിലുള്ള മാന്വൽ ലെയ്ത്ത് മെഷിനുകൾ ഏറെ പ്രത്യേകതയും ശേഷിയുള്ളവയുമാണ്. ഇവിടുത്തെ ഏറ്റവും വലിയ ലെയ്ത്ത് മിഷന് പരമാവധി 25 ഇഞ്ച് സ്വിങ്ങ് കാപ്പാസിറ്റിയും 120 ഇഞ്ച് വർക്കിംഗ് ലെംഗ്ത്ത് ശേഷിയുമുണ്ട്. ഇവിടുത്തെ സി.എൻ.സി (CNC) ലെയ്ത്ത് മെഷിന് 25 ഇഞ്ച് X 48 ഇഞ്ച് (25″ x 48″ ) കപ്പാസിറ്റിയാണുള്ളത്. ലെയ്ത്ത് സൈക്കിൾ ഗണ്യമായി കുറയ്ക്കുന്ന തരത്തിലുള്ള മികവുറ്റ ലൈവ് – ടൂൾ ലെയ്ത്ത്സ് മെഷിനാണ്  ഇൻഡസ് പ്രിസിഷനിലുള്ളത്. 

 
ഗ്രൈൻഡിങ്ങ് 
 

24 ഇഞ്ച് X 60 ഇഞ്ച് ( 24″x60″ ) സർഫേസ് ഗ്രൈൻഡേഴ്സും 42 ഇഞ്ച് (42″ diameter)  ഡയാമീറ്റർ റോട്ടറി ഗ്രൈൻഡിങ്ങ് ഇൻഡസ് പ്രിസിഷനിലെ ഗ്രൈൻഡിങ്ങിലെ പ്രത്യേകത. ടോളറൻസ് ശേഷി +/ – .0001 ആണ്.

 
സിഎംഎം (CMM) 


ഇൻഡസ് പ്രിസിഷനിലെ  കോർഡിനേറ്റ് മെഷറിംഗ് മെഷീന്  (coordinate measuring machine) അഥവാ സി.എം.എം  (CMM)) കമ്പ്യൂട്ടർ എയ്ഡഡ് പ്രോഗ്രാമിംഗിൽ (CAD) നിന്ന് പൂർണമായും പ്രോഗ്രാം ചെയ്യാൻ ശേഷിയുള്ളവയാണ്. നിർമ്മിക്കാനുള്ള യന്ത്രത്തിന്റെയോ വസ്തുവിന്റെയോ പ്രതലത്തിലൂടെ വളരെ വേഗം നിരീക്ഷണം പൂർത്തിയാക്കി ആ വസ്തുവിന്റെ ജിയോമെട്രിക്കൽ അളവുകൾ കണ്ടെത്താൻ കഴിയുമെന്നതാണ്  സി.എം.എം. മെഷീന്റെ പ്രത്യേകത. ഇൻഡസ് പ്രിസിഷനിലെ സി.എം. എമ്മിന് സി എ ഡി യിലെ പ്രോഗ്രാം ചെയ്തിട്ടുള്ള ഡ്രോവിങ്ങുകളെ അതിവേഗം പരിവർത്തനം ചെയ്തത്  അതിന്റെ A,B ആക്‌സിസുകൾ കണ്ടെത്താനാകും. ഇവിടുത്തെ ഏറ്റവും വലിയ സി.എം. .എമ്മിന് 47 ഇഞ്ച് X 78 ഇഞ്ച് X 40 വരെ സഞ്ചരിക്കാനാവും (travels of 47″x78″x40)


സിഎഡി/ സിഎഎം (CAD/CAM)

ഒരു ഡ്രോവിങ്ങ് പോലുമില്ലെങ്കിലും നിങ്ങൾ നിർമ്മിക്കാനിരിക്കുന്ന യന്ത്രത്തിന്റെ സ്പെയർ പാർട്സ് ഇൻഡസ് പ്രിസിഷനിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു നല്കാൻ കഴിയും. ഇൻഡസ് പ്രിസിഷനിലെ കമ്പ്യൂട്ടർ എയ്ഡഡ് ആപ്ലിക്കേഷനുകളായ കമ്പ്യൂട്ടർ എയ്ഡഡ് പ്രോഗ്രാമിംഗ് (CAD),  കമ്പ്യൂട്ടർ എയ്ഡഡ് മാനുഫാക്ച്ചറിംഗ് (CAM) എന്നിവ ഉപയോഗിച്ച് പ്രിസിഷൻ എഞ്ചിനീയറിംഗ്  സാങ്കേതിക അതീവ നൈപുണ്യം നേടിയിട്ടുള്ള എഞ്ചിനീയർമാർക്ക് വളരെ സോളിഡ് ആയ അസംസ്കൃത വസ്തു അഥവാ ഉയിരിൽ നിന്നുപോലും, രൂപകല്പ്പന ചെയ്യാനുള്ള മോഡലിനെ പ്രോഗ്രാം ചെയ്തത് മികച്ച രൂപകൽപ്പനയോടെ സ്പെയർപാർട്സ് നിർമ്മിച്ചു നല്കാൻ കഴിയും. , അത്യാധുനികമായ 3D മോഡലിംഗും CAM സോഫ്റ്റ്വെറുമാണ് ഇൻഡസ് പ്രിസിഷനിലുള്ളത്. മാത്രമല്ല, ഇവിടുത്തെ ഹൈ സ്പീഡ് മെഷീനിങ്ങിലെ സാങ്കേതിക വിദ്യകൾ നിർമ്മാണ സൈക്കിൾ സമയം കുറയ്ക്കാൻ കഴിയുന്നതുമൂലം സ്പെയർ പാർട്സുകൾ അതിവേഗം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുന്നു.

 

സ്പെയർ പാർട്സ് നിർമ്മാണത്തിൽ ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് പാക്കേജിങ്ങിനു മുൻപുള്ള ഫിനിഷിംഗ് അഥവാ ഫൈനൽ ടച്ച്. സ്പെയർ പാർട്സുകൾക്കോ യന്ത്രങ്ങൾക്കോ യാതൊരു പോറൽ പോലുമേൽക്കാത്തവിധം (grit-blast, glass-bead) പാക്ക് ചെയ്യും മുൻപ് എല്ലാ ഫൈനൽ പ്രോഡക്റ്റുകളും പോളിഷ് ചെയ്ത് തിളക്കി മിനുക്കിയെടുക്കുകയും ചെയ്യുന്നതാണ് ഇൻഡസ് പ്രിസിഷനിലെ മറ്റൊരു പ്രത്യേകത.


വെല്ഡിങ്ങ്, ഹീറ്റ് ട്രീറ്റിംഗ്, അനോഡൈസിംഗ്, ബ്രാസിങ്ങ്, പെയിന്റിംഗ്, എസ്ടിഐ (STI) ഇൻസെർഷൻ, അസംബ്ലി, തുടങ്ങിയ മേഖലകളിലും ഇൻഡസ് പ്രിസിഷൻ സേവനം ലഭ്യമാക്കുന്നുണ്ട്. കൂടാതെ, നിങ്ങളുടെ മെഷീനുകൾക്ക് വേണ്ട ഏതു പാർട്സുകളും യന്ത്ര ഭാഗങ്ങളും (machined components) ആവശ്യത്തിനനുസരിച്ച് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചു നൽകാനും ഇൻഡ്‌സിനു കഴിയും. എന്നും മികച്ച നിലവാരമുള്ള പ്രിസിഷൻ ഉത്പ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിച്ചു വരുന്ന ഇൻഡസ് പ്രിസിഷൻ മാനുഫാക്‌ചേഴ്‌സിന് 2009ലാണ്  ISO 9001:2008 സർട്ടിഫിക്കേഷൻ ലഭ്യമായത്.


ഇൻഡസ് പ്രിസിഷൻ 
മാനുഫാക്ച്ചറിംഗ് അഡ്രസ്:  50 N. Harrison Ave., #9, Congers, NY 10920. (P) 845-268-0782, (F) 845-268-2106

 
 

LEAVE A REPLY

Please enter your comment!
Please enter your name here