മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ പിന്തുണച്ച് പിണറായി വിജയൻ. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നത് സർക്കാരിന് ചേര്‍ന്നതല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ട്രയൽറൺ ഉദ്ഘാടനം ചെയ്ത മന്ത്രിയാണ് ഉമ്മൻ ചാണ്ടി. യുദ്ധവിമാനമിറക്കിയാണ് ഉമ്മൻചാണ്ടി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്നും പിണറായി വിജയൻ പരിഹസിച്ചു. ഇല്ലാത്ത കാര്യങ്ങൾക്ക് മേന്മ കണ്ടെത്തുകയാണ് മുഖ്യമന്ത്രിയെന്നും പിണറായി കുറ്റപ്പെടുത്തി. വടക്കഞ്ചേരിയിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു അറിയിച്ച കെ.പി.എ.സി. ലളിതയ്ക്ക് പിൻമാറാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പിണറായി വിജയൻ കോഴിക്കോട് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here