ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ ഭീകരാക്രമണം. വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമുണ്ടായ സ്ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെട്ടു. ജെറ്റ് എയർവേസ് ജീവനക്കാരായ രണ്ടുപേരടക്കം അൻപതിലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചനകൾ. പ്രാദേശിക സമയം രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തിനുളളിൽ ചാവേർ സ്ഫോടനമുണ്ടാകുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ വെടിവയ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഒരു മണിക്കൂറിനു ശേഷം യൂറോപ്യൻ യൂണിയൻ ഓഫിസുകൾക്ക് സമീപത്തെ മെട്രോ സ്റ്റേഷനിലാണ് രണ്ടാമത്തെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുടർന്ന് വിമാനത്താവളവും നഗരത്തിലെ എല്ലാ മെട്രോസ്റ്റേഷനുകളും അടച്ചു. പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സലാഹ് അബ്ദസലാമിനെ നാലുദിവസം മുമ്പാണ് ബ്രസൽസിൽ നിന്ന് പിടികൂടിയത്. ആക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുന്നതായി അധികൃതർ അറിയിച്ചു.

ബ്രസൽസിലെ സ്ഫോടനത്തെ തുടർന്ന് ഫ്രാൻസ് അടക്കമുളള യൂറോപ്യൻ രാജ്യങ്ങളില്‍ അതീവ ജാഗ്രതയിലാണ്. ബ്രസൽസ് വിമാനത്താവളത്തിലുളള ജെറ്റ് എയർവേയ്സ് വിമാനങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. ഈ മാസം 26 വരെ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ബ്രസൽസിലേക്കുളള ജെറ്റ് എയർവേയ്സ് സർവീസുകൾ റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here