ചിക്കാഗോ മലയാളികള്‍ക്കിടയില്‍ കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമായ ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റ് മറിയാമ്മ പിള്ള അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് തീരുമാനിക്കും. അര്‍ബുധ ബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മറിയാമ്മ പിള്ള കഴിഞ്ഞ രണ്ടാഴ്ചയായി അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

2012-14 വര്‍ഷത്തിലായിരുന്നു ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായി മറിയാമ്മ പിള്ള ചുമതലയേറ്റത്. ചിക്കാഗോയില്‍ മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ചരിത്ര പ്രാധാന്യം നേടിയിരുന്നു. ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മുന്‍പന്തിയിലായിരുന്നു. നാലായിരത്തിലധികമാളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ സംഘടിപ്പിച്ചു നല്‍കാന്‍ മറിയാമ്മയെന്ന വലിയ മനസ്സിന്റെ ഉടമയ്ക്ക് സാധിച്ചിട്ടുണ്ട്.

1976ലാണ് മറിയാമ്മ പിള്ള അമേരിക്കയിലെത്തിയത്. നഴ്‌സിംഗ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ദീര്‍ഘകാലം ജോലി ചെയ്തു. മികച്ച നഴ്‌സിംഗ് ഹോം നടത്തുന്നതിനുള്ള സ്‌റ്റേറ്റിന്റെ ആറ് അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. 1990 മുതലാണ് ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളില്‍ മറിയാമ്മ പിള്ള സജീവമാകുന്നത്.

വെച്ചൂച്ചിറ കുന്നം സ്വദേശി ചന്ദ്രന്‍ പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍ രാജ്, റോഷ്‌നി.

LEAVE A REPLY

Please enter your comment!
Please enter your name here