കോവിഡ് ബാധിച്ച് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് ഫൈസറിന്റെ പാക്‌സ്ലോവിഡ് മരുന്നു കഴിച്ച തനിക്ക് വീണ്ടും തീവ്രമായി രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടുവെന്ന് ഉന്നത പകര്‍ച്ചവ്യാധി വിദഗ്ദന്‍ ഡോ. ആന്റണി ഫൗച്ചി. രോഗം ഗുരുതരാവസ്ഥയിലാവുകയോ, അപകടാവസ്ഥയിലേക്ക് പോവുകയോ ചെയ്യുന്ന രോഗികള്‍ക്കാണ് ഫൈസറിന്റെ പാക്‌സ്ലോവിഡ് മരുന്നുകള്‍ നല്‍കുന്നത്. മരുന്നുകഴിക്കുന്ന രോഗികളില്‍ ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാവുകയും എന്നാല്‍ മറ്റു ചിലര്‍ക്ക് അസുഖം വീണ്ടും വരികയും ചെയ്യും.

covid rebound എന്നാണ് ഡോക്ടര്‍മാര്‍ ഈ അവസ്ഥയെ വിളിക്കുന്നത്. ജൂണ്‍ 15നാണ് ഫൗച്ചിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കുറവായിരുന്നുവെങ്കിലും പിന്നീട് രോഗനില മോശമായതോടെ പ്രായം പരിഗണിച്ച് അദ്ദേഹം അഞ്ച് ദിവസത്തേക്ക് പാക്‌സ്ലോവി് കഴിക്കുകയായിരുന്നു.

എന്നാല്‍ മരുന്നു കഴിച്ച് കഴിഞ്ഞപ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെടുകയായിരുന്നു. മൂനന്ു ദിവസങ്ങള്‍ക്ക് ശേഷം നെഗറ്റീവായെങ്കിലും നാലാം ദിവസം വീണ്ടും പൊസിറ്റീവായി. ഇതേത്തുടര്‍ന്ന് വീണ്ടും പാക്‌സ്ലോവിഡ് കഴിക്കുകയായിരുന്നുവെന്നും ഫൗച്ചി പറഞ്ഞു. നിലവില്‍ അവസ്ഥ ഭേദകരമാണെന്നും എന്നാല്‍ രോഗലക്ഷണങ്ങള്‍ പൂര്‍ണമായി മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിലിലാണ് ബൈഡന്‍ ഭരണകൂടം പാക്‌സ്ലോവിഡ് മരുന്നിന് അനുമതി നല്‍കിയത്. അതിനു ശേഷം ഒരുമാസം പിന്നിട്ടപ്പോള്‍ മരുന്ന് കഴിച്ചവര്‍ക്ക് വീണ്ടും രോഗം വരാന്‍ സാധ്യതയുള്ള റീബൗണ്ടിനെക്കുറിച്ച് സിഡിസി വെളിപ്പെടുത്തി. അതേസമയം മരുന്ന് വേണ്ടത്ര ഉള്ളില്‍ എത്താത്തതിനാലാണ് അസുഖം വീണ്ടും വരുന്നതെന്നാണ് പുതിയൊരു പഠനത്തില്‍ പറയുന്നത്.

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here