കെന്റക്കി പ്രളയം മഹാവിപത്തെന്നു ബൈഡന്‍. വ്യാഴാഴ്ച മിന്നല്‍ പ്രളയമുണ്ടായ കെന്റക്കിയുടെ അപ്പലേച്ചിയന്‍ മേഖലയില്‍ ഫെഡറല്‍ സഹായം എത്തിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ ആന്‍ഡി ബഷിയാര്‍, സെനറ്റര്‍ മിച് മക്കോണല്‍ എന്നിവരുമായി സംസാരിച്ചുവെന്നും എല്ലാ സഹായവും നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയെന്നും ബൈഡന്‍ വ്യക്തമാക്കി.

ശക്തമായ കാറ്റിലും മഴയിലുമായി നിരവധി മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകളാണ് പല സ്ഥലങ്ങളില്‍ നിന്നും പുറത്ത് വന്നത്. വെള്ളം ശക്തമായി ഒഴുകിയെത്തുന്നത് കണ്ട് വീടിനു മുകളില്‍ കയറിനിന്ന ഒരു കുടുംബത്തിലെ നാല് കുട്ടികള്‍ മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here