കൊച്ചി : വിവാദകത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്രിമിനല്‍കേസ് ഫയല്‍ ചെയ്തു. സരിത അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്. അപകീര്‍ത്തിപ്പെടുത്താനായി ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് മാധ്യമങ്ങള്‍ക്കെതിരെയും പരാതി നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍, കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി ജോണ്‍, കൈരളി ടിവി ഡെപ്യൂട്ടി എഡിറ്റര്‍ മനോജ് വര്‍മ്മ, സീനിയര്‍ എഡിറ്റര്‍ കെ രാജേന്ദ്രന്‍ എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്ന് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ആരോപിച്ചു. ഹര്‍ജി ഈ മാസം 28ന് ഹൈക്കോടതി പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here