കൊച്ചി : തെരഞ്ഞെടുപ്പ് അടുത്തതോടെ സാധാരണക്കാരുടെ കണ്ണില്‍പൊടിയിടാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് നല്‍കിയതെന്ന് സരിത എസ് നായര്‍ പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്.

കത്തില്‍ പരാമര്‍ശിച്ചതടക്കം സോളാര്‍ വിഷയത്തില്‍ താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഉമ്മന്‍ചാണ്ടി തയാറുണ്ടോയെന്ന് സരിത ചോദിച്ചു. ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കും. കേസുകൊണ്ട് നിശബ്ദയാക്കാനാവില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍തെളിവള കൈയിലുണ്ടെന്നും സരിത പറഞ്ഞു.

ഉന്നയിച്ചത് തെറ്റായ ആരോപണമാണെങ്കില്‍മാത്രമാണ് മാനനഷ്ടക്കേസ് നിലനില്‍ക്കുകയുള്ളു. ആരോപണം തെറ്റാണെന്ന് തെളിയിക്കേണ്ട ബാധ്യത ഉമ്മന്‍ചാണ്ടിക്കാണെന്നും സരിത പറഞ്ഞു. വിവാദ കത്ത് പുറത്തുവന്നതുമായി ബന്ധപ്പെട്ട് സരിതയ്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു സരിത.

LEAVE A REPLY

Please enter your comment!
Please enter your name here