ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഡല്‍ഹിയില്‍ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പമാണ് മോദി 5ജി സേവനങ്ങള്‍ക്ക് തുടക്കമിട്ടത്. തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക. 2023 ഡിസംബറില്‍ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു.

എട്ടുനഗരങ്ങളില്‍ ഇന്നുമുതലും 2024 മാര്‍ച്ചോടെ രാജ്യമാകെയും എയര്‍ടെല്‍ 5ജി ലഭ്യമാകുമെന്ന് സുനില്‍ മിത്തലും അറിയിച്ചു. ആദ്യഘട്ട സേവനത്തില്‍ കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെട്ടില്ല. 2023 അവസാനത്തോടെ രാജ്യമാകെ 5ജി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here