ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനറീയിംഗ് ഇന്‍സ്റ്റിറ്റിയുട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘമാണ് കൊടുമുടി കയറിയത്.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപദി ദണ്ഡ-2 പര്‍വ്വതത്തിലുണ്ടായ ഹിമപാതത്തില്‍ 21 പര്‍വ്വതാരോഹകര്‍ കുടുങ്ങി. എട്ടു പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പെട്ടവരില്‍ ചിലര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉത്തരകാശിയിലെ നെഹ്‌റു മൗണ്ടനറീയിംഗ് ഇന്‍സ്റ്റിറ്റിയുട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘമാണ് കൊടുമുടി കയറിയത്.

കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ അയച്ചിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡിജിപി അറിയിച്ചു. ഉത്തരാഖണ്ഡിലെ മറ്റ് രക്ഷാകേന്ദ്രങ്ങളോടും സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സംഘം സമുദ്രനിരപ്പില്‍ നിന്ന് 13,000 കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് അപകടം.

ദേശീയ ദുരന്ത നിവാരണ സേനയോടും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, എസ്.ഡി.ആര്‍.എഫ്, കരസേന, എന്നിവയോട് സജ്ജമായിരിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും കേന്ദ്രത്തിന്റെ സഹായം തേടി. കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അതേസമയം, ഹിമപാതത്തില്‍ കുടുങ്ങിക്കിടക്കുന്ന 21 പേരില്‍ ചിലര്‍ മരിച്ചതായി പ്രതിരോധമന്ത്രി അറിയിച്ചു. എന്നാല്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേനാ വിഭാഗങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here