
മരിച്ച ഫിറോസ് എസ്.എ.പി ക്യാംപിലെ പോലീസുകാരനാണ്. നാട്ടുകാരാണ് എല്ലാവരേയും കരയ്‌ക്കെത്തിച്ചത്.
തിരുവനന്തപുരം: വിതുര കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്നു പേര്‍ മരിച്ചു. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നാലു പേരാണ് കല്ലാറില്‍ കുളിക്കാനിറങ്ങിയത്.
ബീമാപള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. മുന്നറിയിപ്പ് അവഗണിച്ച് സംഘം പുഴയില്‍ ഇറങ്ങുകയായിരുന്നു.
മരിച്ച ഫിറോസ് എസ്.എ.പി ക്യാംപിലെ പോലീസുകാരനാണ്. നാട്ടുകാരാണ് എല്ലാവരേയും കരയ്‌ക്കെത്തിച്ചത്.
ഇന്നലെ മുതല്‍ ശക്തമായ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഇന്നലെ എട്ടംഗ സംഘമാണ് പൊന്‍മുടിയിലേക്ക് പോകാന്‍ എത്തിയത്. എന്നാല്‍ കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. ഇതോടെ സംഘം കല്ലാറില്‍ എത്തുകയായിരുന്നു. നിര്‍ദേശങ്ങള്‍ മറികടന്ന് സംഘത്തിലെ നാലു പേര്‍ വട്ടക്കയത്ത് കുളിക്കാനിറങ്ങി. ഒഴുക്കില്‍പെട്ട് മൂന്നു പേര്‍ കയത്തില്‍ മുങ്ങിപ്പോകുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയെ രക്ഷപ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം ഇറങ്ങിയ മൂന്നുപേരും ഒഴുക്കില്‍പെടുന്നത് കണ്ടാണ് യുവതിയും ഇറങ്ങിയത്.
പഞ്ചായത്തിന്റെയും പോലീസിന്റെയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ വേലിയും കെട്ടിയിരുന്നു. നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചാണ് ഇവര്‍പ്രദേശത്തുള്ള ഒരു റിസോര്‍ട്ടിലേക്ക് പോയത്.