ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ബെസോസ് അവാര്‍ഡ് ഈ വര്‍ഷം ഐതിഹാസിക ഗായികയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഡോളി പാര്‍ട്ടണാണെന്ന് പ്രഖ്യാപിച്ച് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. 100 മില്യണ്‍ ഡോളറാണ് അവാര്‍ഡ്. തന്റെ ദീര്‍ഘകാല ജീവിത പങ്കാളിയായ ലൗറേന്‍ സാഞ്ചെസുമൊത്താണ് ജെഫ് ബെസോസ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ധീരതയോടെയും മര്യാദയോടെയും തേടുന്നവര്‍ക്കായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 76കാരിയായ ഡോളി പാര്‍ട്ടണ്‍ സ്വന്തം ഹൃദയം നല്‍കി മറ്റുള്ളവരെ സ്‌നേഹവും കരുണയും കൊണ്ട് നയിക്കുന്ന വനിതയാണെന്ന് സാഞ്ചെസ് വിശേഷിപ്പിച്ചു. ഈ അവാര്‍ഡ് അവര്‍ക്കു നല്‍കുന്നതില്‍ താനും ബെസോസും അഭിമാനിക്കുന്നു. ഈ 100 മില്ല്യണ്‍ അവാര്‍ഡ് കൊണ്ടു നിങ്ങള്‍ ചെയ്യാന്‍ പോകുന്ന നന്മകള്‍ കാണാന്‍ ഞങ്ങള്‍ കാത്തിരിക്കയാണ് എന്നും സാഞ്ചെസ് പറഞ്ഞു.

സഹായിക്കാന്‍ കഴിയുന്നവര്‍ അവരുടെ ഹൃദയം പറയുന്ന വിധം ആ പണം ചെലവാക്കണമെന്ന് പാര്‍ട്ടണ്‍ പ്രതികരിച്ചു. നന്മകള്‍ ചെയ്യാന്‍ താന്‍ ഈ പണം ഉപയോഗിക്കുമെന്നും അവാര്‍ഡ് ദാന ചടങ്ങിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത പാര്‍ട്ടണ് പറഞ്ഞു. കോവിഡ് കാലത്തു വാക്‌സിന്‍ ഗവേഷണത്തിനു പാര്‍ട്ടണ് ഒരു മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 15,000 ഡോളര്‍ അവര്‍ സ്വന്തം സംസ്ഥാനമായ ടെനസിയില്‍ നല്‍കുന്നുണ്ട്. ലോകമൊട്ടാകെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിപ്പിടിക്കാന്‍ ഇമാജിനേഷന്‍ ലൈബ്രറി എന്ന പരിപാടിയും നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here