ന്യൂ യോർക്ക്: സഹ്യദയ ക്രിസ്ത്യൻ ആർട്സിന്റെ നേത്യത്വത്തിൽ മുംബൈയിൽ അതിജീവനത്തിനായി പൊരുതുന്ന മലയാളി പെൺകുട്ടിയെ സഹായിച്ചു ചാരിറ്റി പ്രവർത്തനം നടത്തി. സഹ്യദയ ക്രിസ്ത്യൻ ആർട്സിന്റെ നേത്യത്വത്തിൽ ഒക്ടോബർ ഒന്നിന് ന്യൂ ഹൈഡ്പൊപാർക്കിലുള്ള ടൈസൺ സെന്ററിൽ തികച്ചും സൗജന്യമായി നടത്തിയ ക്രിസ്ത്യൻ മ്യൂസിക്കൽ നൈറ്റ് “നിത്യ സ്നേഹം 2022” പരിപാടിയിലൂടെ ലഭ്യമായ അൻപതിനായിരം രൂപ മുംബയിൽ ഉള്ള അലക്സ് ജോസഫ് ഫാമിലിക്ക് കൈമാറി.

രോഗികൾ ആയ അച്ചനും, അമ്മയും, നഴ്സിംഗ് പഠിക്കുന്ന ഒരു മോളും അടങ്ങുന്ന കുടുംബം. കുടുംബത്തിന്റെ ദയനീയാവസ്ഥക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോഴും കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് നഴ്സിംഗ് വിദ്യാർത്ഥിനിയായ സാറ. ചെറിയ പ്രായത്തിൽ തന്നെ കുടുംബ ഭാരം ഏറ്റെടുത്തതിന്റെ ആശങ്കയിലും മാതാപിതാക്കളെ ചേർത്ത് പിടിച്ചാണ് ദുരിതക്കയത്തിൽ നിന്നും കര കയറാനായി സാറ പാട് പെടുന്നത്. ഈ വാർത്ത പത്രങ്ങളിൽ കണ്ട് സഹ്യദയ ക്രിസ്ത്യൻ ആർട്‌സിന് സഹായിക്കുവാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ഉണ്ടെന്നു ഭാരവാഹികൾ അറിയിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച നല്ലവരായ സ്‌പോൺസർമാർ, ടൈസൺ സെന്റർ, മറ്റെല്ലാ ഭാരവാഹികളും, സംഗീതജ്ഞരും നൽകിയ സഹായങ്ങൾക്ക് നന്ദിയും സ്നേഹവും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here