പഞ്ചാബി ഗായകന്‍ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോള്‍ഡി ബ്രാറിനെ കാലിഫോര്‍ണിയയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കാലിഫോര്‍ണിയ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല. നവംബര്‍ 20 നാണ് ഗോള്‍ഡിയെ കസ്റ്റഡിയിലെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റ് സംബന്ധിച്ച് കാലിഫോര്‍ണിയയില്‍ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഇന്ത്യന്‍ സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമായ ഗോള്‍ഡി ബ്രാര്‍ 2017 മുതല്‍ കാനഡയില്‍ നിന്ന് യുഎസിലേക്ക് താമസം മാറിയിരുന്നു. ഗോള്‍ഡി ബ്രാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ മുസേവാലയുടെ പിതാവ് ബല്‍ക്കൗര്‍ സിങ് നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഗോള്‍ഡി ബ്രാരിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2 കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കണമെന്ന് ഗായകന്‍ സിദ്ധു മൂസ് വാലയുടെ പിതാവ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസം.

LEAVE A REPLY

Please enter your comment!
Please enter your name here