ബൈഡന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി എമേഴ്‌സണ്‍ കോളജ് നടത്തിയ പുതിയ സര്‍വേ റിപ്പോര്‍ട്ട്. ബൈഡന്റെ ജോലിയിലെ മികവിന് 45% ആളുകളാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സമ്പദ് വ്യവസ്ഥ താറുമാറായി എന്ന് ജി ഓ പി പറയുമ്പോഴും ആ രംഗത്തെ മികവിനാണ് ഒരു മാസത്തിനിടയില്‍ 3% കൂടിയ ഈ അംഗീകാരം. എതിര്‍ത്ത് നില്‍ക്കുന്നവരുടെ എണ്ണം ആവട്ടെ, 2% കുറഞ്ഞു 49% ആയി. ഗര്‍ഭഛിദ്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണ് എന്ന ബൈഡന്റെ സ്ഥിരം നിലപാട് അദ്ദേഹത്തിനു സ്ത്രീകള്‍ക്കിടയില്‍ പിന്തുണ വര്‍ധിപ്പിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയങ്ങള്‍ക്കു അതൊരു പ്രധാന കാരണമായി.

ജൂണില്‍ സുപ്രീം കോടതി ഗര്‍ഭഛിദ്ര അവകാശം എടുത്തു കളഞ്ഞ ശേഷം ബൈഡന്‍ അക്കാര്യത്തില്‍ ഉറച്ച നിലപാട് എടുക്കുകയും തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നടപടി എടുക്കുകയും ചെയ്തു. മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ പോയി ഗര്‍ഭഛിദ്രം നടത്താന്‍ അദ്ദേഹം അനുമതി നല്‍കി. ഇക്കാരണം ബൈഡന്റെ അംഗീകാരം വര്‍ധിപ്പിച്ചിട്ടുണ്ട്്. സ്ത്രീകള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കു 10% കൂടുതല്‍ പിന്തുണ നല്‍കിയെന്ന് എമേഴ്‌സണ്‍ കോളജ് പോളിംഗ് ഡയറക്ടര്‍ സ്‌പെന്‍സര്‍ കിംബെല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here