ന്യൂ‌ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ 134 സീറ്റുകളിൽ ആം ആദ്മി മുന്നേറുമ്പോൾ 103 സീറ്റുകളിൽ ബിജെപിയ്ക്കാണ് ലീഡ്. എന്നാൽ വെറും 11 സീറ്റുകളിലാണ് കോൺഗ്രസിന് ലീഡുള്ളത്. 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ ബിജെപിയ്ക്ക് തിരിച്ചടി ലഭിച്ചുവെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

 

15 വർഷമായി ബിജെപിയാണ് ഡൽഹി കോർപ്പറേഷൻ ഭരിക്കുന്നത്. 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 53ശതമാനമായിരുന്നു പോളിംഗ്. അന്ന് ബിജെപിയ്ക്ക് 181 വാർഡുകളിൽ വിജയം ഉറപ്പിക്കാൻ സാധിച്ചു. രണ്ടാം സ്ഥാനത്തെത്തിയ എഎപിയ്ക്ക് 48 വാർഡിലും കോൺഗ്രസിന് 27 വാർഡുകളിലുമാണ് മുന്നേറാനായത്.

 

ആകെ 250 വാർഡുകളുള്ള കോർപ്പറേഷനിൽ 1349 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും മുഴുവന്‍ വാര്‍ഡിലും കോണ്‍ഗ്രസ് 247 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എഎപിക്ക് അനുകൂലമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here