2021 ജനുവരി 6 ന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തിനിടയില്‍ യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ സഹായിച്ച യുവാവ് കലാപത്തില്‍ തനിക്കുള്ള പങ്ക് സമ്മതിച്ചു. ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട വാട്ടര്‍ടൗണ്‍ നിവാസി റഫായേല്‍ റോണ്ടണ്‍ (25) തിങ്കളാഴ്ച വാഷിംഗ്ടണ്‍ ഡി സി കോടതിയിലാണ് കുറ്റം സമ്മതിച്ചത്.

റഫായേല്‍ റോണ്ടണും അമ്മ മേരിയാന്‍ മൂണി റോണ്ടണും ചേര്‍ന്ന് പെലോസിയുടെ ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ മറ്റൊരാളെ സഹായിച്ചു എന്നാണ് കേസ്. ലാപ്‌ടോപ്പ് റഷ്യന്‍ ചാരന്മാര്‍ക്കു കൈമാറാന്‍ ആയിരുന്നു പരിപാടി. ക്യാപിറ്റോളില്‍ പ്രസിഡന്റ് ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ജനുവരി 6 നു കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുമ്പോള്‍ അതു തടയാന്‍ ഇരച്ചു കയറിയ വലതു പക്ഷ തീവ്രവാദികള്‍ക്കൊപ്പം ഉണ്ടായിരുന്നതിനാല്‍ ഔദ്യോഗിക നടപടി തടസപ്പെടുത്താന്‍ ശ്രമിച്ച കുറ്റവും റഫായേല്‍ റോണ്ടന്റെയും മേരിയാന്റെയും മേല്‍ ചുമത്തിയിട്ടുണ്ട്.

കെട്ടിടത്തില്‍ കയറിയ ശേഷം അമ്മയും മകനും കൂടി സ്പീക്കറുടെ ഓഫീസില്‍ കടന്നു ലാപ്‌ടോപ്പ് മോഷ്ടിക്കാന്‍ ഒരാളെ സഹായിച്ചു വെന്നു പ്രോസിക്യൂഷന്‍ പറയുന്നു. മാര്‍ച്ച് 13 ന് കോടതി റഫായേല്‍ റോണ്ടന്റെ ശിക്ഷ വിധിക്കും. പരമാവധി 20 വര്‍ഷം തടവും പിഴയും ലഭിക്കാം. മേരിയാന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here