മുംബയ്: പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ തുടരുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇത്തവണയും പലിശ നിരക്ക് വർദ്ധിപ്പിച്ചു. റിപ്പോ നിരക്കിൽ 35 ബേസിസ് പോയിന്റാണ് കൂട്ടിയത്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. നടപ്പ് സാമ്പത്തിക വർഷത്തെ മൊത്ത ആഭ്യന്തര നിരക്കിന്റെ വളർച്ചാ അനുമാനം ഏഴ് ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി കുറയുകയും ചെയ്തു. ഇതോടെ ഭവനം, വാഹനം ഉൾപ്പെടെയുള്ള എല്ലാ റീട്ടെയിൽ വായ്പകളുടെയും പലിശ നിരക്ക് വർദ്ധിക്കും.

 

ഒക്ടോബറിലെ 7.41 ശതമാനത്തിൽ നിന്ന് നവംബറിൽ 6.77 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിരുന്നു. എങ്കിലും ആർബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലായതിനാലാണ് നിരക്കിൽ 35 ബേസിസ് (0.35%) പോയിന്റിന്റെ വർദ്ധന വരുത്താൻ യോഗത്തിൽ തീരുമാനമായത്. ഒരു വർഷമായി പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിലാണ്. മേയിൽ നടന്ന യോഗത്തിലെ 0.40 ബേസിസ് പോയിന്റിന്റെ വർദ്ധനയ്ക്ക് ശേഷം മൂന്നുതവണ അര ശതമാനം വീതം വർദ്ധിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here