സിക്ക് മത വിശ്വാസിയായ ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ വധിക്കപ്പെട്ടു. ആല്‍ബെര്‍ട്ട പ്രവിശ്യയുടെ തലസ്ഥാനമായ എഡ്മന്റണില്‍ സന്‍രാജ് സിംഗ് എന്ന 24 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 3നു നടന്ന മരണം കൊലപാതകമായിരുന്നുവെന്ന് ഡിസംബര്‍ 7 നാണു ഓട്ടോപ്‌സിയില്‍ സ്ഥിരീകരിച്ചത്. വെടിയേറ്റാണ് സിംഗ് മരിച്ചതെന്നും കൊലപാതകം ആയിരുന്നുവെന്നും എഡ്മന്റണ്‍ പൊലീസ് പറഞ്ഞു.

കൊല നടന്ന സമയത്തിനടുത്തു ആ പരിസരത്തു കണ്ട ഒരു വാഹനത്തില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എന്തെങ്കിലും വിവരമുള്ളവര്‍ ബന്ധപ്പെടണമെന്ന് വാഹനത്തിന്റെ ചിത്രം പുറത്തു വിട്ട പൊലീസ് അഭ്യര്‍ഥിച്ചു. കാനഡയില്‍ സിക്കുകാര്‍ കൊല ചെയ്യപ്പെടുന്നത് ഒരു മാസത്തിലേറെയായി പതിവായിട്ടുണ്ട്. കഴിഞ്ഞ മാസം 18 കാരനായ മെഹക്പ്രീത് സേഥി സറേയിലെ സ്‌കൂള്‍ പാര്‍ക്കിങ്ങില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ കുത്തേറ്റു മരിച്ചു. ഡിസംബര്‍ 3 നു മിസിസൗഗയിലെ ഗ്യാസ് സ്റ്റേഷനു പുറത്തു 21 വയസുള്ള പവന്‍പ്രീത് കൗര്‍ എന്ന സിക്ക് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. അതിനു പിന്നാലെ 7നു ഹര്‍പ്രീത് കൗര്‍ എന്ന 40 വയസുള്ള വീട്ടമ്മ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here