ന്യൂയോര്‍ക്ക്: സാന്‍ഫ്രാന്‍സിസ്‌കോയിലെ പ്രശസ്തമായ ഗോള്‍ഡണ്‍ ഗേറ്റ് പാലത്തില്‍ നിന്ന് ഇന്ത്യക്കാരനായ കുട്ടി നദിയില്‍ ചാടി. കുട്ടി മരിച്ചിരിക്കാമെന്ന് അധികൃതര്‍ പറയുന്നു. കൗമാരക്കാരനാണ് പാലത്തില്‍ നി്ന്ന് ചാടിയത്. ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളും യു.എസ് കോസ്റ്റല്‍ ഗാര്‍ഡും സ്ഥിരീകരിച്ചു.

12ാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ 16കാരനാണ് പ്രദേശിക സമയം വൈകിട്ട് 4.58 ഓടെ പാലത്തില്‍ നിന്ന് ചാടിയത്. കുട്ടിയുടെ സൈക്കിളും ഫോണും ബാഗും പാലത്തില്‍ നിന്ന് കണ്ടെടുത്തു. ഇതുവഴിയാണ് ആളെ തിരിച്ചറിഞ്ഞത്. പാലത്തില്‍ നിന്ന് ആരോ ചാടുന്നത് കണ്ടതായി സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാസംഘം രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തി. എന്നാല്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടി ജീവിച്ചിരിക്കാനുള്ള സാധ്യത കുറവാണെന്ന് പോലീസ് വ്യക്തമാക്കി.

 

ഇത് നാലാം തവണയാണ് ഇന്ത്യന്‍ വംശജര്‍ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ പാലത്തില്‍ നിന്ന് 25 പേര്‍ ചാടി ജീവനൊടുക്കിയിട്ടുണ്ടെന്നാണ് കണക്ക്. 1937ല്‍ പാലം തുറന്നതിനു ശേഷം കുറഞ്ഞത് 2000 പേരെങ്കിലും ഇപ്രകാരം ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്.

1.7 മൈല്‍ നീളമുള്ളതാണ് പാലം. ഇവിടെ ആത്മഹത്യ പെരുകുന്നതോടെ പാലത്തിന്റെ ഇരുവശവും ഇരുമ്പ്‌വേലി കെട്ടി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 2018 ല്‍ 137.26 മില്യണ്‍ യൂറോ ചെലവ് കണക്കാക്കിയ നിര്‍മ്മാണം ഇതിനകകം 386.64 മി്യണ്‍ യൂറോ കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here