ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കാലുതെറ്റി വീണ് കോണ്‍ഗ്രസ് എംപി ശശി തരൂരിന് പരുക്ക്. കാലുതെറ്റിവീഴുകയായിരുന്നുവെന്നും കാലിന് ഉളുക്കുണ്ടെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇന്ന് പാര്‍ലമെന്റില്‍ പോകാന്‍ സാധിച്ചില്ലെന്നും വാരാന്ത്യ പരിപാടികള്‍ റദ്ദാക്കിയതായും പോസ്റ്റിലുണ്ട്.
‘അല്‍പ്പം അസൗകര്യം: ഇന്നലെ പാര്‍ലമെന്റില്‍ ഒരു ചുവടുതെറ്റി, ഇടതുകാലിന് ഉളുക്കുണ്ട്. കുറച്ച് മണിക്കൂറുകളോളം വീഴ്ച അവഗണിച്ചുവെങ്കിലും പിന്നീട് വേദന വല്ലാതെ മൂര്‍ച്ഛിച്ചു. അതിനാല്‍ ആശുപത്രിയില്‍ പോകേണ്ടി വന്നു. ഇപ്പോള്‍ കിടപ്പിലാണ്. ഇന്ന് പാര്‍ലമെന്റ് കാണുന്നില്ല, വാരാന്ത്യത്തിലെ മണ്ഡല പരിപാടികളും റദ്ദാക്കി’, തരൂര്‍ ട്വീറ്റ് ചെയ്തു.
A bit of an inconvenience: I badly sprained my left foot in missing a step in Parliament yesterday. After ignoring it for a few hours the pain had become so acute that I had to go to hospital. Am now immobilised w/a cast, missing Parliament today&cancelled wknd constituency plans pic.twitter.com/Ksj0FuchZZ— Shashi Tharoor (@ShashiTharoor) December 16, 2022