വ്യോമാക്രമണത്തില്‍ ഊര്‍ജ സംവിധാനങ്ങള്‍ തകരാറിലായതോടെയാണ് ജലവിതരണവും മുടങ്ങിയത്. എല്ലാ ലൈനുകളിലും മെട്രോ ഗതാഗതവും താത്ക്കാലികമായി തടസ്സപ്പെടുമെന്നും മേയര്‍ വ്യക്തമാക്കി.

കീവ്: യുക്രൈനില്‍ തലസ്ഥാന നഗരമായ കീവില്‍ വീണ്ടും റഷ്യയുടെ ആക്രമണം. വ്യോമാക്രമണത്തില്‍ കീവിലെ കുടിവെള്ള സംവിധാനവും മെട്രോ ഗതാഗതവും തടസ്സപ്പെട്ടു. മെ്രേടാ സ്‌റ്റേഷനുകള്‍ ഷെല്‍ട്ടറുകളായി ഉപയോഗിക്കുമെന്ന് കീവ് മേയര്‍ വിറ്റലി ക്ലിത്‌ഷോകോ അറിയിച്ചു.

വ്യോമാക്രമണത്തില്‍ ഊര്‍ജ സംവിധാനങ്ങള്‍ തകരാറിലായതോടെയാണ് ജലവിതരണവും മുടങ്ങിയത്. എല്ലാ ലൈനുകളിലും മെട്രോ ഗതാഗതവും താത്ക്കാലികമായി തടസ്സപ്പെടുമെന്നും മേയര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ കീവിലെ പല നഗരങ്ങളിലും റഷ്യയുടെ ആക്രമണമുണ്ടായത്. മധ്യ ജില്ലയായ ഡെസ്‌നിയനില്‍ സ്‌ഫോടന ശബ്ദം കേട്ടതായും മേയര്‍ പറഞ്ഞു. ആളുകളോട് ഷെല്‍ട്ടറുകളില്‍ തന്നെ കഴിയാന്‍ മേയര്‍ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here