വെള്ളിയാഴ്ചയോടെ ന്യു യോര്‍ക്കില്‍ കനത്ത മഴയും പ്രളയവും ഉണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍. യുഎസ് മിഡ് വെസ്റ്റില്‍ ആഞ്ഞടിക്കുന്ന കൊടുംകാറ്റ് നോര്‍ത്ത്ഈസ്റ്റിലേക്കു എത്തുമ്പോള്‍ ന്യു ജേഴ്‌സി, മെയിന്‍, ലോംഗ് ഐലന്‍ഡ് എന്നിവയുടെ പല ഭാഗങ്ങളും ഒരടി മുതല്‍ മൂന്നടി വരെ വെള്ളത്തിലാകും. കൊടും തണുപ്പും ഉണ്ടാവും.

ഗ്രേറ്റ് ലേക്‌സില്‍ നിന്നു മണിക്കൂറില്‍ 60 മൈല്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന ശീതക്കാറ്റ് ബഫലോ, ന്യു യോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച നാശം വിതയ്ക്കും. വൈദ്യുതി നഷ്ടം ഉണ്ടാവാം. ന്യു യോര്‍ക്കില്‍ കനത്ത മഴയോടൊപ്പം തണുപ്പും കനക്കും. നിരത്തുകളില്‍ പെട്ടെന്ന് ആഞ്ഞടിക്കുന്ന ശൈത്യം മൂലം യാത്ര അസാധ്യമാവുമെന്നു ലോട്ടന്‍ബാച്ചര്‍ പറഞ്ഞു. ജലാശയങ്ങള്‍ ഐസ് കൊണ്ടു നിറയും. വാഹനം ഓടിക്കുന്നവര്‍ അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ നേരിടാം. കാറ്റില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴാം. വൈദ്യുതി നഷ്ടത്തിനു പുറമെ സുരക്ഷാ പ്രശ്‌നവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here