ക്രിപ്‌റ്റോകറന്‍സി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സിന്റെ സ്ഥാപകന്‍ സാം ബാങ്ക്മാന്‍-ഫ്രൈഡിനെ 250 മില്യണ്‍ ഡോളര്‍ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. 250 മില്യണ്‍ ഡോളറിന്റെ ബോണ്ട് ചരിത്രത്തിലെ തന്നെ വലിയ ജാമ്യ തുകകളിലൊന്നാണ്. അതിനു പുറമെ മാതാപിതാക്കളുടെ കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോയിലുള്ള വീട്ടില്‍ വീട്ടുതടങ്കലിലാക്കുകയും ചെയ്യും.

115 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് മുപ്പതുകാരനായ സാം ബാങ്ക്മാനെതിരെ ചുമത്തിയിരിക്കുന്നത.് വയര്‍ തട്ടിപ്പ്, സെക്യൂരിറ്റീസ് വഞ്ചന, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, ഇലക്ഷന്‍ പ്രചാരണത്തിന് നിയമവിരുദ്ധമായ സംഭാവന തുടങ്ങിയവ ആണ് കുറ്റങ്ങള്‍. വീട്ടുതടങ്കലിലാണെങ്കിലും വ്യായാമത്തിനും മാനസികാരോഗ്യത്തിനും മയക്കുമരുന്ന് ദുരുപയോഗ ചികിത്സയ്ക്കുമായി പുറത്തുപോകാന്‍ കഴിയും. കൂടാതെ $ 1,000-ന് മുകളില്‍ ഇടപാടുകള്‍ നടത്തുന്നത് നിരോധിക്കുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇതില്‍ ലീഗല്‍ ഫീസ് ഉള്‍പ്പെടുന്നില്ല.

നിക്ഷേപകരുടെ പണം റിയല്‍ എസ്റ്റേറ്റ് വാങ്ങാനും തന്റെ ട്രേഡിംഗ് സ്ഥാപനമായ അലമേഡ റിസര്‍ച്ചിന് ഫണ്ട് നല്‍കാനും രാഷ്ട്രീയ സംഭാവനകള്‍ നല്‍കാനും അനധികൃതമായി ഉപയോഗിച്ചതായി ബാങ്ക്മാന്‍-ഫ്രൈഡിനെതിരെ കുറ്റം ചുമത്തി. വഞ്ചനയുടെ അടിത്തറയില്‍ ഉയര്‍ത്തിയ ചീട്ടുകൊട്ടാരം എന്നാണ് എഫ്.ടി.എക്‌സിനെ പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്. ആരോപണങ്ങളുയര്‍ന്നപ്പോള്‍ FTX-ന്റെ മൂല്യം 32 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ബില്യണ്‍ ഡോളറായി കുറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here