പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: ക്രിസ്മസ് ദിവസം അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടിനു സമീപം അപ്രതീക്ഷിതമായി എത്തിചേര്‍ന്നത് നൂറ്റി മുപ്പത് കുടിയേറ്റക്കാരേയും വഹിച്ചുള്ള മൂന്ന് ബസ്സുകള്‍. മുപ്പത്തിയാറു മണിക്കൂര്‍ അതികഠിനമായ തണുപ്പിനെ അതിജീവിച്ചാണ് ബസ്സുകളിലെ യാത്രക്കാര്‍ ഇവിടെ എത്തിേേച്ചര്‍ന്നത്.

ടെക്‌സസ്സില്‍ നിന്നും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് ബസ്സില്‍ കയറ്റി അയയ്ക്കുകയാണ് പതിവ്. ടെക്‌സസ് ഡിവിഷന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ന്യൂയോര്‍ക്കിലേക്ക് കയറ്റി അയച്ച മൂന്ന് ബസ്സിലെ യാത്രക്കാരാണ് വഴിയില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് എത്തിയത്.

ഇവരെ പ്രതീക്ഷിച്ചു നിന്നിരുന്ന വളണ്ടിയര്‍മാര്‍ വാഷിംഗ്ടണില്‍ എത്തിയാണ് ശരിയായ വസ്ത്രം പോലും അതിശൈത്യത്തെ അതിജീവിക്കുവാന്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, ഫൂഡുകളും നല്‍കിയതെന്ന് മൈഗ്രന്റ് സോളിഡാരിറ്റി മൂച്ചല്‍എയ്ഡ് നെറ്റ് വര്‍ക്ക് ഓര്‍ഗനൈസര്‍ മാധവി ബായ് പറഞ്ഞു. 20 ഡിഗ്രിയില്‍ താഴെയായിരുന്നു ഇവിടത്തെ താപനില.

രാഷ്്ട്രീയ കാരണങ്ങള്‍ ചൂണ്ടികാട്ടി അഭയാര്‍ത്ഥികളെ ഇങ്ങനെ കയറ്റി അയയ്ക്കുന്നതു ക്രൂരതയാണെന്ന് ബായ് പറഞ്ഞു. സതേണ്‍ബോര്‍ഡറില്‍ നിന്നും ഡമോക്രാറ്റിക് ഭരണമുള്ള സിറ്റികല്‍ലേക്ക് റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍മാര്‍ കുടിയേറ്റക്കാര്‍ അയയ്ക്കുന്നതിന്റെ അവസാന ഉദാഹരണമാണിതെന്നും, കമലഹാരിസിന്റെ വീടിനു സമീപത്തു എത്തിചേരുന്ന സംഭവം ആദ്യമാണെന്നും ബായ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here