ന്യൂയോര്‍ക്ക്: ന്യൂറോഷലില്‍ സ്ഥിരതാമസമാക്കിയ കൂത്താട്ടുകുളം, വടകര വടക്കേല്‍ മത്തായികുഞ്ഞ് (ബേബി, 91) അന്തരിച്ചു. ഭാര്യ ഏലിയാമ്മ വടകര ഓലിയാപുറം കുടുംബാംഗമാണ്. മക്കള്‍ സോണി വടക്കേല്‍ സോളി. മരുമക്കള്‍ സീനിയാ ചിറപ്പുറം, ജസ്റ്റിന്‍ ജോസ് വണ്ടനക്കര. കൊച്ചുമക്കള്‍ അലന്‍ ജോസഫ്, ഷോണ്‍ വടക്കേല്‍, എല്‍ഡന്‍ ജോസഫ്, വര്‍ഷ, ജോയല്‍. സഹോദരങ്ങള്‍: ജോര്‍ജ് വടക്കേല്‍, മേരി പൈമറ്റം, ലില്ലി തോട്ടം, പരേതരായ ലൂസി ഓലിയപ്പുറം, കുഞ്ഞമ്മ പൂനാട്ട്, ജോയി വടക്കേല്‍, ഏബ്രഹാം വടക്കേല്‍, ജോസ് വടക്കേല്‍.

പൊതുദര്‍ശനം: ഡിസംബര്‍ 30-നു വെള്ളിയാഴ്ച 5 മണി മുതല്‍ 8 വരെ ന്യൂറോഷലിലുള്ള ലോയ്ഡ് മാക്‌സി ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമില്‍ (Lloyed Maxcy and sons Beauchamp Chapel, 16 Shea Place, New Rochelle ) നടത്തുന്നതാണ്.
സംസ്‌കാര ശുശ്രൂഷ: ഡിസംബര് 31-നു ശനിയാഴ്ച രാവിലെ 8 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ (St. Thomas Syro Malabar Church, 810 E, 221 St Bronx, NY 10467) വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്‍വരി സെമിത്തേരിയില്‍ (Mount Calvery, 575 Hillside Ave, Whiteplains, NY 10607) നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 315 561 6493

LEAVE A REPLY

Please enter your comment!
Please enter your name here