മൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ റെയില്‍വേ പാളത്തിലേക്ക് തള്ളിയിട്ട 32കാരി പിടിയില്‍. അമേരിക്കയിലെ ഒറിഗണിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡിസംബര്‍ 28നു നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തള്ളിയിട്ട ഉടന്‍ സമീപത്തുണ്ടായിരുന്ന മറ്റുള്ളവര്‍ പെട്ടെന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

അമ്മയ്‌ക്കൊപ്പം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് പിന്നില്‍ നിന്ന് ബ്രയാല ലേസ് വര്‍ക്ക്മാന്‍ എന്ന യുവതി കുട്ടിയെ തള്ളിയിട്ടത്. മുഖമിടിച്ചാണ് കുഞ്ഞ് വീണത്. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ആളുകള്‍ കുഞ്ഞിനെ രക്ഷിച്ചു. ആക്രമണത്തിനു ശേഷം കുട്ടിയ്ക്ക് കടുത്ത തലവേദനയും നെറ്റിയില്‍ മുറിവും ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here