ബഹ്റൈനില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യാചകന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് അപ്പീല്‍ കോടതി. സെപ്റ്റംബറില്‍ ഭിക്ഷാടകരെ പിടികൂടാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി മുഹറഖിലെ ഖലാലിയില്‍ എത്തിയ പട്രോളിംഗ് സംഘത്തിലെ പൊലീസുകാരന് നേരെയാണ് ആക്രമണം ഉണ്ടായത്. ജയില്‍ വാസത്തിന് ശേഷം പ്രതിയെ നാടുകടത്തും.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പ്രതി ഒരു പള്ളിക്ക് മുന്നില്‍ നില്‍ക്കുന്നത് കണ്ടാണ് പൊലീസുകാരന്‍ അറസ്റ്റിനായി സമീപിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥന്‍ വരുന്നത് കണ്ട പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പ്രതിയെ തടഞ്ഞുവെങ്കിലും പൊലീസുകാരനെ മര്‍ദിച്ച് വീണ്ടും രക്ഷപ്പെടാന്‍ ശ്രമിച്ച യാചകനെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിയെ ഒരു വര്‍ഷത്തേക്ക് തടവിലാക്കാനും പിന്നീട് രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here