ദുബായ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജയില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം സലാം പാപ്പിനിശ്ശേരി നിര്‍വഹിച്ചു. ഷാര്‍ജയിലെ വിവിധയിടങ്ങളില്‍ നിന്ന് നൂറിലധികം ആളുകള്‍ ക്യാമ്പിന്റെ ഭാഗമായി.

ദുബായ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് അജിത അനീഷ്, അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ദുബായ് മലയാളി അസിയേഷന്‍ സെക്രട്ടറി ശിവ എസ് നായര്‍ ,വൈസ് പ്രസിഡന്റ് നവാബ് നാട്ടിക, ജോയന്റ് ട്രഷറര്‍ ഷംനാസ് ചമ്പാട്, കോഓര്‍ഡിനേറ്റര്‍ ലക്ഷ്മി എസ് നായര്‍ എന്നിവരോടൊപ്പം ദുബായ് മലയാളി അസോസിയേഷന്‍ അംഗങ്ങളായ ഷഹീന, ഷേമ, വിജിന്‍, ഫാറൂഖ്, ജിജി, സതീഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here