നിക്സൻ ജോർജ്ജ്‌ കുവൈറ്റ്

കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക്ക് ദിനം വിവിധ പരിപാടികളോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ഇന്ത്യൻ സ്ഥാനപതി ശ്രീ.ആദർശ് സ്വൈക മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയതിനു ശേഷം ദേശീയ പതാക ഉയർത്തി ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു .

ശ്രീ ആദർശ് സ്വൈക കുവൈറ്റിൽ ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ പൊതു പരിപാടിയാരുന്നു റിപ്പബ്ലിക്‌ദിനാഘോഷങ്ങൾ. പ്രവർത്തി ദിനമായിരുന്നെങ്കിലും എംബസിയിൽ 100 കണക്കിന് രാജ്യസ്നേഹികൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്നു .


LEAVE A REPLY

Please enter your comment!
Please enter your name here